അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെയും മാനേജറെയും അറസ്റ്റുചെയ്ത് ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു. കോളജിൽ പി.ജി ക്ലാസുകൾ പുനരാരംഭിക്കണമെന്ന നിർദേശം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും തിങ്കളാഴ്ച ഹാജരാക്കാൻ സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ പി.ജി ക്ലാസുകൾ ആരംഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ഡോ. ആൻസി, ഡോ. അമിത് കുമാർ തുടങ്ങിയ 12 പി.ജി വിദ്യാർഥികൾ നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്. മെഡിക്കൽ കോളജിനോടു ചേർന്ന് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നും നിലവിൽ കോവിഡ് ചികിത്സകേന്ദ്രം മാത്രമാണുള്ളതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. േകാവിഡ് ഇതര ചികിത്സകൾക്കായി ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാൻ ഹൈകോടതി നിർദേശിച്ചിരുന്നു.
കഴിഞ്ഞ മാർച്ചിലാണ് ഹരജിക്കാർക്ക് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പി.ജിക്ക് പ്രവേശനം ലഭിച്ചത്. ആശുപത്രിയുടെ പ്രവർത്തനം തുടങ്ങാത്തതിനാൽ ക്ലാസുകൾ നടക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി. കോഴ്സ് തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും ക്ലാസ് തുടങ്ങാത്ത സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈകോടതി കഴിഞ്ഞ രണ്ടിന് നിർേദശിച്ചിരുന്നു. തുടങ്ങാത്തപക്ഷം വെള്ളിയാഴ്ച മാനേജറും പ്രിൻസിപ്പലും ഹാജരായി വിശദീകരണം നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതുപാലിച്ചില്ല. ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കാൻ അപേക്ഷയും നൽകിയില്ല. തുടർന്നാണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.