മോളേക്കുടി വീട്ടിലുണ്ട് ഒരു 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ'
text_fieldsമൂവാറ്റുപുഴ: 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമയിലെ റോബോട്ടിനെ ആരും മറന്നിട്ടുണ്ടാകില്ല. മാനാറി ഗ്രാമത്തിലെ മോളേക്കുടി വീട്ടിലും ഇതുപോലൊരു 'കുഞ്ഞപ്പ'നുണ്ട്. റോബ്കിയെന്ന കുഞ്ഞൻ റോബോട്ട്. വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്നതും അതിഥികൾക്ക് ചായ കൊണ്ടുവന്നുനൽകുന്നതും ഇവനാണ്. വീട്ടിലെ കുട്ടി ശാസ്ത്രജ്ഞനായ എമിൽ കുര്യൻ എൽദോസിെൻറ കോവിഡുകാല കണ്ടുപിടിത്തമാണിത്.
മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. ലോക്ഡൗൺകാലത്ത് നടൻ മണിയൻ പിള്ള രാജുവിെൻറ ഹോട്ടലിലെ ഫുഡ് സർവിങ് റോബോട്ടിനെ യൂട്യൂബിൽ കണ്ടതാണ് എമിലിന് പ്രചോദനമായത്. 1000 രൂപ മാത്രമാണ് ഇതിന് ചെലവായത്. നാല് കിലോവരെ ഭാരം താങ്ങാൻ കഴിവുള്ള റോബ്കിയെ പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് നിർമിച്ചത്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോട്ടിനെ മൊബൈൽ ആപ്പിെൻറ സഹായത്തോടെയാണ് നിയന്ത്രിക്കുന്നത്. റോേബാട്ടോ ഇ-മെയിൽ കുര്യൻ എൽദോസ് എന്നതിെൻറ ചുരുക്കപേരാണ് 'റോബ്കി'. മൂവാറ്റുപുഴ മാനാറി മോളേക്കുടിയിൽ ഫാ. എൽദോസ് കുര്യാക്കോസിെൻറയും പേഴക്കാപ്പിള്ളി ജനറൽ മർച്ചൻറ്സ് സഹകരണ ബാങ്ക് ജീവനക്കാരി എലിസബത്ത് എൽദോസിെൻറയും മകനാണ് എമിൽ. എൽമി സൂസൻ എൽദോസ് സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.