അങ്കമാലി-ശബരി റെയിൽപാത പദ്ധതി; ഇക്കുറിയും തെരഞ്ഞെടുപ്പ് വിഷയമാണ്; പക്ഷേ...
text_fieldsകൊച്ചി: കാൽനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലും യാഥാർഥ്യമാകാതെ അങ്കമാലി -ശബരി റെയിൽപാത.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ആരോപണ പ്രത്യാരോപണങ്ങൾക്കും ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കാല വാഗ്ദാനങ്ങൾക്കുമിടയിൽപെട്ട് പദ്ധതി ജല രേഖയാകുമ്പോൾ വലയുന്നത് ഭൂമി വിട്ടുനൽകിയ ഉടമകളാണ്. മലയോര മേഖലയുടെ വികസനത്തിൽ നാഴികക്കല്ലാകേണ്ടിയിരുന്ന പദ്ധതി ജനപ്രതിനിധികളുടേയും സർക്കാറുകളുടേയും അനാസ്ഥ മൂലമാണ് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും പാതിവഴിയിൽ നിലച്ച് കിടക്കുന്നത്. കാർഷിക-മലയോര മേഖലകൾ ഉൾപ്പെടുന്ന എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലെ പന്ത്രണ്ടോളം പട്ടണങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നുവെന്നതായിരുന്നു പദ്ധതിയുടെ പ്രത്യേകത.
ഇതോടൊപ്പം ശബരിമലയടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കെത്തുന്നവർക്കും സഹായകരമാകുമെന്നും വിലയിരുത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.