ഫിറ്റായിരിക്കണം പെർഫെക്ടും...;അങ്ങനെയും ഇങ്ങനെയും ഉണ്ടാക്കാനാവില്ല, അംഗൻവാടികൾ
text_fieldsകൊച്ചി: അംഗൻവാടികളുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായ സാഹചര്യത്തിൽ അംഗൻവാടി കെട്ടിടം നിർമിക്കുന്നതിന് കർശന മാർഗനിർദേശങ്ങളുമായി വനിത, ശിശു വികസന വകുപ്പ്. കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, നിർമാണസ്ഥലത്തിെൻറ പോരായ്മകൾ തുടങ്ങിയവ സംബന്ധിച്ചാണ് വകുപ്പിനുമുന്നിൽ പരാതികളെത്തുന്നത്.
അനുയോജ്യസ്ഥലത്തേ കെട്ടിടം നിർമിക്കാവൂവെന്നും ഇക്കാര്യം സ്ഥലം ലഭ്യമാക്കുമ്പോൾതന്നെ ശിശുവികസന േപ്രാജക്ട് ഓഫിസർ (സി.ഡി.പി.ഒ)/സൂപ്പർവൈസർ നേരിട്ട് സന്ദർശിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. സ്ഥലം റവന്യൂ വകുപ്പിെൻറയോ തദ്ദേശ സ്ഥാപനത്തിെൻറയോ പേരിലായിരിക്കണം. അപകടകരമായ മലനിരകൾ, കുന്നിൻപ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, പ്രളയസാധ്യത മേഖലകൾ, മണ്ണിടിച്ചിൽ സാധ്യതപ്രദേശങ്ങൾ, മണ്ണ്/മണൽ ഖനനം മൂലം രൂപപ്പെട്ട ഗർത്തങ്ങൾ, ക്വാറികൾ, ജലാശയങ്ങൾ എന്നിവക്ക് സമീപം നിർമിക്കരുത്. നെൽവയൽ, പുറമ്പോക്കുഭൂമി, തണ്ണീർത്തടങ്ങൾ, വനഭൂമി പ്രദേശങ്ങളിലാണ് സ്ഥലം കിട്ടിയതെങ്കിൽ ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള അനുമതിപത്രം ലഭ്യമായ ശേഷമേ അനുമതിക്കുള്ള നിർദേശം സമർപ്പിക്കാവൂവെന്നും വനിത, ശിശു വികസന വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
കെട്ടിടങ്ങൾ ശിശുസൗഹൃദമാവുകയും ചുറ്റുമതിൽ നിർമിക്കുകയും ശുദ്ധവായു, വെളിച്ചം എന്നിവ ലഭ്യമാകുെന്നന്ന് ഉറപ്പുവരുത്തുകയും വേണം. സി.ഡി.പി.ഒ, സൂപ്പർവൈസർ കെട്ടിടനിർമാണം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് പുരോഗതി വിലയിരുത്തുകയും അപാകതകളുണ്ടെങ്കിൽ പ്രോഗ്രാം ഓഫിസർ, ജില്ല വനിത-ശിശു വികസന ഓഫിസർ എന്നിവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. തദ്ദേശ സ്ഥാപനത്തിെല അസി. എൻജിനീയർ മുഖേന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്ത കെട്ടിടത്തിൽ അംഗൻവാടികൾ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്.
കെട്ടിടം വാടകക്കെടുക്കുമ്പോഴും സുരക്ഷ ഉറപ്പുവരുത്തണം. ഓലമേഞ്ഞതും ആസ്ബസ്റ്റോസ് ഷീറ്റ് പാകിയതുമായ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്നും നിർദേശിക്കുന്നു.
അംഗൻവാടികളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത വകുപ്പിനു കീഴിെല ഉദ്യോഗസ്ഥർക്കാണ്. സി.ഡി.പി.ഒ, പ്രോഗ്രാം ഓഫിസർ തുടങ്ങിയവർക്കാണ് കെട്ടിട നിർമാണം വിലയിരുത്തേണ്ട ചുമതലയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.