ജലയാനങ്ങളും കയാക്കിങും ഒരുക്കി ഗ്ലോബൽ മലയാളി കൗൺസിൽ
text_fieldsമലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ വിനോദ സഞ്ചാരികൾക്കായി ജലയാനങ്ങളും കയാക്കിങ് സൗകര്യങ്ങളും ഒരുക്കി ഗ്ലോബൽ മലയാളി കൗൺസിൽ. 110 എക്കർ വിസ്തൃതിയിലുള്ള ചിറയിൽ ബോട്ട് യാത്രയും കയാക്കിങ് പരിശീലനവും നടത്താം.
ബോട്ടിങ് വിനോദ സഞ്ചാര പദ്ധതി ജനമൈത്രി പൊലീസ് എസ്.ഐ. ബാബു ഉദ്ഘാടനം ചെയ്തു. വ്യവസായിയും ഗ്ലോബൽ മലയാളി കൗൺസിൽ ചെയർമാനുമായ ഡോ. വർഗീസ് മൂലൻ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കോഓഡിനേറ്റർ വിൽസൻ മലയാറ്റൂർ, ജെയ്ന വർഗീസ് മൂലൻ, എസ്.ഐ. തോമസ്, ആന്റണി മുട്ടംത്തോട്ടിൽ, സിജു തോമസ്, ജോർജ് പാലത്തിങ്കൽ, സുരേഷ് മാലി, സുധീഷ് മുല്ലശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.