അധികാരികളുടെ അവഗണന; ആനപ്പാറക്കവലയിൽ അപകടം ഒഴിയുന്നില്ല
text_fieldsഅങ്കമാലി: അത്താണി- ചെങ്ങമനാട്-എളവൂർ റോഡും അങ്കമാലി-പറവൂർ റോഡും സംഗമിക്കുന്ന മേക്കാട് ആനപ്പാറക്കവലയിൽ അപകടം പതിവായി. ഒരാഴ്ച മുമ്പ് സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികന് ഗുരുതര പരിക്കേറ്റു. അടുത്തിടെയാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. ഇതോടെ കുത്തനെയുള്ള വളവും കയറ്റിറക്കവുമുള്ള ആനപ്പാറക്കവലയിൽ ഇരുചക്ര വാഹനങ്ങളടക്കം മിന്നൽവേഗത്തിലാണ് പോകുന്നത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യം അധികൃതർ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മൂന്നുവശത്തുനിന്നും വാഹനങ്ങൾ വരുന്നതാണ് അപകടത്തിനിടയാക്കുന്നത്.
ചെങ്ങമനാട്-എളവൂർ രാജപാത റോഡിന്റെ പണി പൂർത്തിയായതോടെ ഇതിലൂടെയുള്ള വാഹനങ്ങളുടെ സഞ്ചാരം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്ക്. ഈ റൂട്ടിലെ അപകടവളവായി മാറുകയാണ് ആനപ്പാറക്കവല. എളവൂർ ഭാഗത്തുനിന്ന് അങ്കമാലിക്ക് പോകേണ്ട വാഹനങ്ങൾ കുത്തനെ തിരിയുമ്പോൾ ആനപ്പാറക്കവലയിൽ നിയന്ത്രണം തെറ്റി അത്താണി ഭാഗത്തേക്കുപോയി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. എളവൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് വേഗം നിയന്ത്രിക്കാൻ നിരത്തിൽ സംവിധാനമൊരുക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കുന്നതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.