എയർപോർട്ട് അതോറിറ്റിയുടെ അനുമതിയിൽ കുരുങ്ങി വീടെന്ന സ്വപ്നം
text_fieldsവിമാനത്താവളത്തിെൻറ 20 കിലോമീറ്റർ ദൂരപരിധിയിലാണ് കെട്ടിട നിർമാണത്തിന് എയർപോർട്ട് അതോറിറ്റിയുടെ അനുമതി ആവശ്യമുള്ളത്. കെട്ടിടം നിർമിക്കുന്ന പ്രദേശത്ത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് വഴി പരിശോധിച്ചാണ് വിവിധ സോണുകളായി തിരിച്ച വിമാനത്താവള പരിധിയിലെ റെഡ് സോണും, ഓട്ടോ സെറ്റിൽഡ് പ്രദേശങ്ങളുമായി തരംതിരിക്കുന്നത്.
റെഡ് സോൺ എയർപോർട്ടിെൻറ സമീപത്തായതിനാൽ ചെറിയ നിർമാണത്തിന് പോലും എയർപോർട്ട് അതോറിറ്റിയുടെ അനുമതി നിർബന്ധമാണ്. അതേസമയം വിമാനത്താവളത്തെ സാരമായി ബാധിക്കാത്ത ഓട്ടോ സെറ്റിൽഡ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ളവരും ചട്ടങ്ങളുടെ ഊരാക്കുടുക്കിൽ വലയുകയാണ്.ചില പഞ്ചായത്തുകൾ ഉൾപ്പെട്ട സോണുകൾ കണ്ടെത്തി ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെങ്കിലും മറ്റ് പലയിടങ്ങളിലും അതിന് തയാറാകുന്നില്ല.ഇത് മൂലം സാധാരണക്കാരും, തല ചായ്ക്കാൻ ഇടമില്ലാതെ കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷച്ചവരുമാണ് നിരാശരായി കഴിയുന്നത്.ഓട്ടോ സെറ്റിൽഡ് ഇടങ്ങളിൽപ്പെട്ടവർക്ക് അപേക്ഷ നടപടി പൂർത്തിയാക്കിയാൽ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർക്ക് ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റ് നൽകാനാകുമെങ്കിലും തയാറാകുന്നില്ലത്രെ.തുണ്ട് ഭൂമിയിൽ ചെറിയ നിർമാണം നടത്തുന്നവർക്കും ഹെക്ടർ ഭൂമിയിൽ ബഹുനില കെട്ടിടം നിർമിക്കുന്നവർക്കും ഒരേ ചട്ടമാണ്. സ്വാധീനം ഉപയോഗിച്ച് വമ്പൻ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുമ്പോഴും സാധാരണക്കാരൻ ചട്ടങ്ങളുടെ കടമ്പ കടക്കാൻ നെട്ടോട്ടമോടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.