അങ്കമാലി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥ; മാലിന്യമലയായി പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ
text_fieldsഅങ്കമാലി: നഗരസഭയുടെ പഴയ കാര്യാലയത്തിന് സമീപം കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം ദുരിതമാകുന്നു. ഹരിത കർമസേന ശേഖരിക്കുന്ന ഇവ സംഭരിക്കാൻ ഇടമില്ലാതെ വന്നതോടെ കെട്ടിടത്തിന് മുകളിലും താഴെയും പരിസരത്തും നിരന്നിരിക്കുകയാണ്. പട്ടണത്തിലെ സമീപവാർഡുകളിലും ഇത്തരം അവസ്ഥ രൂക്ഷമാണ്. ആക്രി പെറുക്കുന്നവർ ആവശ്യമുള്ളതെടുത്ത് ബാക്കി അലക്ഷ്യമായി ഉപേക്ഷിച്ച് പോകുന്നു. ഇവ കാക്ക കൊത്തി ജലാശയങ്ങൾ മലിനമാക്കുകയും ചെയ്യുന്നു. കൊതുക് വ്യാപനത്തിനും പകർച്ചവ്യാധികൾക്കുമെതിരെ നഗരസഭയും താലൂക്ക്ആശുപത്രിയും ബോധവത്കരണം അരങ്ങു തകർക്കുമ്പോഴാണ് ഈ പിടിപ്പുകേട്.
അതേസമയം, നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ ഉൾപ്പെടെ ഗുരുതരമായ പ്രശ്നം ഗൗരവമായി ഉന്നയിച്ചിട്ടും ഗൗനിക്കുന്നില്ലെന്നാണ് പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷിയും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.