നീതി മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിൽ പ്രതിഷേധം
text_fieldsശ്രീമൂലനഗരം: 100 കോടി രൂപയുടെ തട്ടിപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളംതെറ്റിയ അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കിന്റെ ശ്രീമൂലനഗരം മേത്തര്‍ പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന നീതിമെഡിക്കല്‍ സ്റ്റോര്‍ പൂട്ടിയതിനെതിരെ പ്രതിഷേധം. കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റോക്കെടുപ്പിന്റെ പേരില്‍ 20 ദിവസത്തോളം മെഡിക്കല്‍ ഷോപ് അടച്ചിട്ടിരുന്നു. അഞ്ച് ജീവനക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് ശമ്പളം പലപ്പോഴും മുടങ്ങിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ 20 ശതമാനം മുതല്‍ 50 ശതമാനം വരെ വില കുറച്ചാണ് മരുന്ന് നല്‍കിയിരുന്നത്.
ഇതിനായി ഫോട്ടോ പതിച്ച കാര്‍ഡുകളും നൽകിയിരുന്നു. നൂറുകണക്കിനാളുകളാണ് ഈ മെഡിക്കല്‍ സ്റ്റോറിനെ ആശ്രയിച്ചിരുന്നത്. ബാങ്ക് മുന്‍ പ്രസിഡന്റായിരുന്ന പി.ടി പോള്‍ അടക്കമുള്ള ചില ഭരണ സമിതി അംഗങ്ങള്‍ വ്യാജ ആധാരങ്ങള്‍ വെച്ച് കോടികള്‍ തട്ടിയെടുക്കുകയും ഈ തുക തിരിച്ചടക്കാതെ വരികയും ചെയ്തതിനെ തുടര്‍ന്നാണ് ബാങ്ക് പ്രവര്‍ത്തനം അവതാളത്തിലായത്. അതേ സമയം ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാലാണ് മെഡിക്കല്‍ സ്റ്റോര്‍ അടച്ചതെന്നും ജൂണ്‍ പകുതിയോടെ തുറന്നുപ്രവര്‍ത്തിക്കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.