Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightമുറ്റം...

മുറ്റം വൃത്തിയാക്കുന്നതിനിടെ തല കറങ്ങിയ വയോധിക കിണറ്റിൽ വീണു മരിച്ചു

text_fields
bookmark_border
devaki
cancel

അങ്കമാലി: മുറ്റം വൃത്തിയാക്കുന്നതിനിടെ തല കറങ്ങിയ വയോധിക കിണറ്റിൽ വീണു മരിച്ചു. മൂക്കന്നൂർ മഞ്ഞിക്കാട് പാറയിൽ വീട്ടിൽ പരേതനായ വാസുവിന്‍റെ ഭാര്യ ദേവകിയാണ് (84) വീട്ടുമുറ്റത്തെ കിണറിൽ വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ന് പതിവുപോലെ മുറ്റം ശുചീകരിക്കുന്നതിനിടെയാണ് സംഭവം.

കിണറിന്റെ ചുറ്റുമതിലിന് ഉയരം കുറവായതിനാൽ കിണറിലേക്ക് വീഴുകയായിരുന്നു. അങ്കമാലി അഗ്നിരക്ഷ സേനയെത്തി കരക്കെടുത്ത് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് രോഗം കണ്ടെത്തി.

എന്നാൽ, നേരത്തെ കോവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കൾ: പി.വി. പപ്പൻ (റിട്ട. പൊലീസ് ഓഫീസർ), പ്രകാശൻ, പി.വി. മോഹനൻ (സി.പി.എം. അങ്കമാലി ഏരിയ കമ്മിറ്റിയംഗം) ഷാജി, ഗീത, ഷൈനി. മരുമക്കൾ: സുധ, ലീല, മിനി (കാഞ്ഞൂർ കിഴക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ), സുനിത, ലാലു, പരേതനായ മോഹനൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The old woman fell into a well and died
Next Story