സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവം: വായനശാല മുൻ പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു
text_fieldsചെങ്ങമനാട്: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വായനശാല മുൻ പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു. ചെങ്ങമനാട് വാണികളേബരം വായനശാല മുൻപ്രസിഡന്‍റ് കുന്നത്ത് വീട്ടിൽ രഘുനാഥൻ നായരെയാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ വേദിയിൽ കയറി മൈക്കും ട്രോഫികളും തട്ടിമറിക്കുകയും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് വായനാശാല ഭാരവാഹികളുടെ ആരോപണം. കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അലങ്കോലപ്പെടുത്തിയത് ന്യായീകരിക്കുകയും വായനശാല നിർവാഹക സമിതി അംഗങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മറുപടിയാണ് രഘുനാഥൻ നായർ നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സെപ്റ്റംബർ 26 മുതൽ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതിരിക്കുന്നത്. 1989 ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാല സംഘം) ആക്ട് വകുപ്പുകൾ പ്രകാരമാണ് നടപടിയെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.