കിടപ്പാടം കടൽ കവർന്ന മൃദുലിന് പുതിയ വീടൊരുക്കി വിൻസെൻഷ്യൻ സഭ
text_fieldsഅങ്കമാലി: കടൽക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ട മൃദുലിനും കുടുംബത്തിനും വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് വിൻസെൻഷ്യൻ സഭയുടെ മേരിമാതാ പ്രോവിൻസ്.
ചേർത്തല തൈക്കൽ സ്വദേശിയായ ലോക്കോമോട്ടർ വൈകല്യം മൂലം അവശത അനുഭവിക്കുന്ന കുഞ്ഞാണ് മൃദുൽ. മത്സ്യബന്ധനം നടത്തിയാണ് പിതാവ് കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ വർഷം രൂക്ഷമായ കടൽക്ഷോഭത്തിൽ വീട് തകർന്നു. മത്സ്യഫെഡിൽനിന്ന് സ്ഥലം വാങ്ങാൻ 10 ലക്ഷം അനുവദിച്ചെങ്കിലും കിടപ്പാടം നിർമിക്കാനാകാതെ കുടുംബം വലയുകയായിരുന്നു. തുടർന്നാണ് വിൻസെൻഷ്യൻ സർവിസ് സൊസൈറ്റിയെ സമീപിക്കുകയും ഡി.പോൾ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് യാഥാർഥ്യമാക്കുകയും ചെയ്തത്. കൗൺസിലർ ഫോർ സോഷ്യൽ ആൻഡ് ചാരിറ്റബിൾ വർക്സ് മേരിമാതാ പ്രോവിൻസ് ഡയറക്ടർ ഫാ. ജോസഫ് സ്രാമ്പിക്കൽ മൃദുലിന്റെ കുടുംബത്തിന് താക്കോൽ കൈമാറി. സോഷ്യൽ വർക് ഡയറക്ടർ ഫാ. ഡിബിൻ പെരിഞ്ചേരി, വി.എസ്.എസ് പ്രതിനിധികളായ ജോബ് ആൻറണി, സന്ധ്യ അബ്രഹാം, ജെസി ജയിംസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.