225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ
text_fieldsഅങ്കമാലി: ദേശീയപാത കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യ സൂത്രധാരൻ പൊലീസ് പിടിയിൽ. ആലപ്പുഴ നൂറനാട് മുനീർ മൻസിലിൽ മുനീറാണ് ജില്ല റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായത്.
കേസിൽ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ്, ഒക്കൽ പടിപ്പുരക്കൽ വീട്ടിൽ ഫൈസൽ, ശംഖുമുഖം പുതുവൽ പുത്തൻവീട്ടിൽ വർഷ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് മുനീറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് പ്രതി പലതവണ കഞ്ചാവ് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ പിടിയാലായ മൂന്നുപേരെയും കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മുനീറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടിയ വിവരം അറിഞ്ഞതോടെ പ്രതി ഒളിവിലായിരുന്നു. അതിനിടെ പ്രതി നൂറനാട് കേന്ദ്രീകരിച്ചതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതോടെ നാടകീയമായി പിടികൂടുകയായിരുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകളും മറ്റും സംബന്ധിച്ച് വിശദമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രയിലെ പഡേരുവിൽനിന്ന് കേരളത്തിലേക്ക് 123 പൊതികളിലായി 225 കിലോ കഞ്ചാവാണ് രണ്ട് വാഹനങ്ങളിലായി കടത്തിയത്. ഇതിനിടെ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സംഘം കറുകുറ്റിയിൽ പിടിയിലായത്. നേരത്തെ പിടിയിലായ മൂന്നു പ്രതികളെയും പൊലീസ് ആന്ധ്രയിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നുപേരും റിമാൻഡിലാണ്.
റൂറൽ ഡിസ്ട്രിക് ആൻറി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീം, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സക്കറിയ മാത്യു, എസ്.ഐമാരായ ടി.എം സൂഫി, എം.ജി. വിൻസൻറ്, എ.എസ്.ഐമാരായ ആേൻറാ, ദേവസി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.