ലഹരി മരുന്നുമായി യുവാവ് പിടിയിൽ
text_fieldsഅങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തുനിന്ന് എക്സൈസ് സംഘം പിടികൂടി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്ണനാണ് 27.5 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി അങ്കമാലി എക്സൈസിന്റെ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.