Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിം വിരുദ്ധ...

മുസ്​ലിം വിരുദ്ധ പരാമർശം: കൊച്ചി നോർത്ത് ​ബ്ലോക്കിൽ പലയിടത്തും സമരം നടന്നില്ല

text_fields
bookmark_border
protest
cancel

മട്ടാഞ്ചേരി: യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം ചെയർമാൻ അഗസ്​റ്റസ് സിറിൾ മുസ്​ലിം സമുദായ വിരുദ്ധ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സർക്കാർ വിരുദ്ധ സമരം കോൺഗ്രസ് കൊച്ചി നോർത്ത് ബ്ലോക്കിൽ പലയിടങ്ങളിലും നടന്നില്ല.

നോർത്ത് ബ്ലോക്കിൽ പത്ത് കേന്ദ്രങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ചെയർമാ​െൻറ വിവാദ ശബ്​ദസന്ദേശം പുറത്തുവന്നത്. ഇതോടെ മുസ്​ലിം ലീഗും കോൺഗ്രസ് ഭാരവാഹികളും സമരം ബഹിഷ്കരിച്ചതിനെ തുടർന്നാണ് നിശ്ചയിച്ച പല കേന്ദ്രങ്ങളിലും സമരം നടക്കാതെപോയത്. അതേസമയം ചെയർമാൻ അഗസ്​റ്റസ് സിറിളി​െൻറ നേതൃത്വത്തിൽ രണ്ടിടങ്ങളിൽ സമരം നടന്നു. ഫോർട്ട്കൊച്ചി വില്ലേജ് ഓഫിസിന് മുന്നിലും കരുവേലിപ്പടി വാട്ടർ അതോറിറ്റിക്ക് മുന്നിലുമാണ് സമരം നടന്നത്.

ഇവിടങ്ങളിൽ ആർ.എസ്.പി പ്രതിനിധി ഒഴികെയുള്ള ഘടക കക്ഷികളും പ്രധാന കോൺഗ്രസ് നേതാക്കളും പങ്കെടുത്തില്ല. ചെയർമാ​െൻറ നേതൃത്വത്തിൽ സമരം നടന്നത് പ്രവർത്തകരെ കൂടുതൽ പ്രകോപിതരാക്കിയിരിക്കുകയാണ്.

പരാമർശം മതേതരത്വ കാഴ്ചപ്പാടുള്ള യു.ഡി.എഫിന് യോജിച്ചതല്ലെന്നും ഇക്കാര്യത്തിൽ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും യു.ഡി.എഫി​െൻറ കെട്ടുറപ്പ് നിലനിർത്തണമെന്നും ആർ.എസ്.പി ജില്ല കമ്മിറ്റിയംഗം കെ.ബി. ജബ്ബാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti Muslim remarksAugustus Cyril
News Summary - Anti-Muslim remarks: There were no strikes in many places in the Kochi North block
Next Story