എ.ടി.എം കവർച്ചശ്രമക്കേസ് പ്രതി ലാപ്ടോപ് മോഷണത്തിന് അറസ്റ്റിൽ
text_fieldsകൊച്ചി: എ.ടി.എം കൗണ്ടർ തകർത്ത് കവർച്ചക്ക് ശ്രമിച്ച കേസിലെ പ്രതി ലാപ്ടോപ് മോഷണക്കേസിൽ പിടിയിൽ. ചേർത്തല പട്ടണക്കാട് പൊന്നംവേലി കോഴിപ്പറമ്പിൽ വീട്ടിൽ ആൽബിയെയാണ് (24) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ലാപ്ടോപ് നഷ്ടപ്പെട്ടെന്ന അർജുൻ എന്ന യുവാവിെൻറ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ആൽബി പിടിയിലായത്.
പെൻറാ മേനകയിലെ കടയിൽനിന്ന് ലാപ്ടോപ് കണ്ടെത്തിയ പൊലീസ്, ഇത് വിറ്റപ്പോൾ നൽകിയ തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് ഉപയോഗിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
ലാപ്ടോപ് മോഷ്ടിച്ചത് എ.ടി.എം തകർക്കാനുള്ള ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങാനുള്ള പണത്തിന് ആണെന്ന് പ്രതി വെളിപ്പെടുത്തി. പണം തികയാത്തതിനാൽ മറൈൻ ഡ്രൈവിന് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽനിന് ലിഫ്റ്റിെൻറ സാധനങ്ങൾ മോഷ്ടിച്ച് വിറ്റതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.