പശ്ചിമകൊച്ചിക്ക് അഭിമാനമായി ആർഷ
text_fieldsആർഷ പൈലറ്റ് വേഷത്തിൽ
പള്ളുരുത്തി: ഭരതനാട്യം, കുച്ചിപ്പുടി, വീണവായന, ചിത്രകല, ആങ്കറിങ് കലകളിൽ പ്രാവീണ്യം തെളിയിച്ച ആർഷ പണിക്കർ ഇനി പൈലറ്റ്. പള്ളുരുത്തി പെരുമ്പടപ്പ് കെ. കരുണാകരൻ റോഡിൽ ശിവദാസന്റെയും സുധീഷയുടെയും മകൾ ആർഷ പണിക്കരാണ് പശ്ചിമ കൊച്ചിക്ക് അഭിമാനമായി വനിത പൈലറ്റായി മാറിയത്. കാനഡയിലെ വാൻകൂവർ എൻസിഗ്നിയ കോളജിൽനിന്നാണ് പരിശീലനം ആരംഭിച്ചത്.
കൊച്ചിയിലെ ഐ.എൻ.എസ് ദോണാചാര്യയിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വടക്കൻ പറവൂരിലെ പ്രസന്റേഷൻ കോളജിൽനിന്ന് ബിരുദവും കോതമംഗലം മാർ ഇവാനിയോസ് കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തിരുവനന്തപുരത്ത് ഡയക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പരീക്ഷയും പാസായി. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് തന്നെ രണ്ട് വർഷം ഭരതനാട്യത്തിനും കുച്ചുപ്പുടിക്കും വീണയിലും എ ഗ്രേഡ് നേടിയിരുന്നു. ബി എസ്സി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. കൊച്ചിൻ ചാനൽ ഡയറക്ടറാണ് പിതാവ് ശിവദാസ്. വിമാനം പറത്തുകയെന്നുള്ളത് തന്റെ ഒരു ബാല്യകാല സ്വപ്നമായിരുന്നുവെന്ന് ആർഷ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.