Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍ട്ടിസ്​റ്റ്...

ആര്‍ട്ടിസ്​റ്റ് ചിക്കൂസി​െൻറ ചുവരെഴുത്ത്​ ഇക്കുറി തനിക്ക് വേണ്ടി

text_fields
bookmark_border
ആര്‍ട്ടിസ്​റ്റ് ചിക്കൂസി​െൻറ ചുവരെഴുത്ത്​ ഇക്കുറി തനിക്ക് വേണ്ടി
cancel
camera_alt

ആര്‍ട്ടിസ്​റ്റ് ചിക്കൂസ് തനിക്ക് വേണ്ടി ചുവരെഴുതുന്നു

കിഴക്കമ്പലം: കാലങ്ങളായി വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുതിയ ആര്‍ട്ടിസ്​റ്റ്​ ചിക്കൂസ് എന്ന കെ.വി. രാജു ഇത്തവണ തനിക്കുവേണ്ടിയും ചുവരെഴുത്ത് നടത്തും. കിഴക്കമ്പലത്തെ ട്വൻറി20യുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയായി വാഴക്കുളം ബ്ലോക്കിലെ പൂക്കാട്ടുപടി ഡിവിഷനില്‍ നിന്ന് ജനവിധി തേടുകയാണ് ഇദ്ദേഹം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍ ജനിച്ച രാജു അവിചാരിതമായാണ് ഈ മേഖലയില്‍ എത്തിപ്പെട്ടത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രമുഖ രാഷ്​ട്രീയ പാര്‍ട്ടിയുടെ ചുവരെഴുത്തിന് സഹായിയായി പോകുമായിരുന്നു. പ്രതിഫലം ഒന്നും കിട്ടില്ലെങ്കിലും വയര്‍ നിറച്ച് ഭക്ഷണം കിട്ടുമായിരുന്നുവെന്ന് രാജു പറയുന്നു. പിന്നീട് പാതി വഴിയില്‍ പഠനം നിര്‍ത്തി ഈ മേഖയിലേക്ക്​ തിരിയുകയായിരുന്നു. ഇ

തിനിടെ ഫ്ലക്സ് പ്രിൻറിങ്ങും മറ്റും മേഖലയില്‍ ചുവടുറപ്പിച്ചപ്പോള്‍ പിന്തള്ളപ്പെട്ടുപോകുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, വാഹനങ്ങള്‍ക്ക്​ നമ്പര്‍ പ്ലേറ്റ് എഴുതിയും സ്​റ്റിക്കര്‍ വര്‍ക്കും മറ്റും ചെയ്തും ജീവിതം കരുപ്പിടിപ്പിച്ചു. ഒരു പാര്‍ട്ടിയോടും പ്രത്യേക ആഭിമുഖ്യമില്ലാത്ത സാഹചര്യത്തിലാണ് ട്വൻറി20 സ്ഥാനാര്‍ഥിത്വം രാജുവിനെ തേടിയെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - Artist Chikus's wall writing is for himself
Next Story