Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികയെ ആക്രമിച്ച്...

വയോധികയെ ആക്രമിച്ച് കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
വയോധികയെ ആക്രമിച്ച് കവര്‍ച്ച; രണ്ടുപേര്‍ പിടിയില്‍
cancel

നെ​ടു​മ്പാ​ശ്ശേ​രി: ക​രി​യാ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും ക​വ​ർ​ന്ന ര​ണ്ടു​പേ​രെ നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ല​ക്കാ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് ഗു​ണ്ടൂ​ർ മാ​ച്ച​ർ​ള സ്വ​ദേ​ശി സൂ​ര്യ​കി​ര​ൺ (34), പാ​ല​ക്കാ​ട് മു​ണ്ടൂ​ർ ത​ട്ട​ത്തി​ക്കു​ന്ന് വീ​ട്ടി​ൽ ര​ജീ​ഷ് (25) എ​ന്നി​വ​രാ​ണ് പിടിയിലാ​യ​ത്.

ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ ഭ​ർ​ത്താ​വും മ​ക​ളും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വീ​ടി​െൻറ പി​ൻ​വാ​തി​ലി​ലൂ​ടെ ക​യ​റി​വ​ന്ന പ്ര​തി​ക​ൾ വീ​ട്ട​മ്മ​യെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്കു ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​ക​ൾ ആ​ന്ധ്ര​പ്ര​ദേ​ശി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestwomanrobberyAssault
Next Story