ഗോതമ്പിനുപകരം ആട്ട; പൂർണമായി നടപ്പായില്ല
text_fieldsമട്ടാഞ്ചേരി: സംസ്ഥാനത്തെ പിങ്ക്, മഞ്ഞ കാർഡുകൾക്ക് നിലവിൽ ലഭിക്കുന്ന ഗോതമ്പിൽനിന്ന് ഒരുകിലോ വെട്ടിക്കുറച്ച് പകരം ഒരുകിലോ ആട്ട നൽകണമെന്ന ഭക്ഷ്യ വകുപ്പ് തീരുമാനം പൂർണമായി നടപ്പായില്ല. മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഒരംഗത്തിന് നാല് കിലോ അരിയും ഒരുകിലോ ഗോതമ്പുമാണ് ലഭിക്കുന്നത്.
ഇതിൽ കാർഡൊന്നിന് ഒരു കിലോ ഗോതമ്പ് കുറച്ച് പകരം എട്ട് രൂപ നിരക്കിൽ ഒരുകിലോ ആട്ട നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഇത് പൂർണമായും എല്ലാ റേഷൻ കടകളിലും നടപ്പായിട്ടില്ല. എന്നാൽ, ഗോതമ്പ് വെട്ടിക്കുറക്കുകയും ചെയ്തു.
ഫലത്തിൽ പല കാർഡുകൾക്കും ആട്ട ലഭിച്ചുമില്ല ഗോതമ്പ് നഷ്ടപ്പെടുകയും ചെയ്തു. കൊച്ചി സിറ്റിയിൽതന്നെ 114 റേഷൻ കടകളുള്ളതിൽ 30ൽ മാത്രമാണ് ആട്ട ലഭിച്ചതെന്ന് മേഖലയിലെ സംഘടനകൾ പറയുന്നു.
സംസ്ഥാനത്ത് 70 ശതമാനം കാർഡുകളും ഈ വിഭാഗത്തിലുള്ളതാണ്. ആട്ട ലഭിക്കാത്ത കാർഡുകൾക്ക് അടുത്ത മാസം ഇത് ലഭിക്കുമെന്ന ഉറപ്പുമില്ല. ഭൂരിഭാഗം റേഷൻ കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ സാധനങ്ങൾ വാങ്ങിയതിനാൽ ഒരുകിലോ ആട്ടക്കുവേണ്ടി മാത്രം കടയിൽ വരില്ലന്നിരിക്കെ ഇത് സർക്കാറിന് മെച്ചമാകും. മാത്രമല്ല, ഈ മാസത്തെ റേഷൻ വിതരണവും അവതാളത്തിലാണ്. ജൂണിലെ റേഷൻ വിതരണം ആരംഭിച്ചതുതന്നെ 10ാം തീയതിയാണെന്ന് വ്യാപാരികൾ പറയുന്നു.
ഈ മാസം ഒമ്പതിന് റേഷൻ കടകൾക്ക് അവധി നൽകി വിതരണം ക്രമപ്പെടുത്തനായിരുെന്നങ്കിലും വിതരണം ആരംഭിച്ചപ്പോൾ ഇ-പോസിൽ സ്പെഷൽ അരിയും മണ്ണെണ്ണയും സ്േറ്റാക്ക് കയറിയില്ല. അതുകൊണ്ട് സ്റ്റോക്കുള്ള മണ്ണെണ്ണയും സ്പെഷൽ അരിയും യഥാസമയം വിതരണം ചെയ്യാൻ കഴിയാതെ വന്നു. വിതരണം തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ െസർവർ തകരാർമൂലം റേഷൻ നൽകാൻ കഴിയാത്ത സാഹചര്യവുമുണ്ടായി. 15 രൂപയുടെ സ്പെഷൽ അരി ഈ മാസം 19നാണ് വിതരണത്തിന് ഇ-പോസിൽ ക്രമീകരിച്ചത്. ഭൂരിഭാഗം കാർഡുടമകളും ഇനി സ്പെഷൽ അരിക്ക് വേണ്ടി മടങ്ങിവരാനുള്ള സാഹചര്യം വിരളമാണ്. കേരളത്തിലെ മിക്ക താലൂക്കിലും 15 രൂപയുടെ സ്പെഷൽ അരിയും കേന്ദ്രവിഹിതമായ പി.എം.ജി.കെ.വൈ അരിയും റേഷൻ കടകളിൽ സ്റ്റോക്കെത്തിക്കാൻ മൊത്ത വിതരണക്കാരായ എൻ.എഫ്.എസ്.എ ഗോഡൗണുകൾക്ക് കഴിഞ്ഞിട്ടില്ല.
പല മൊത്തവിതരണ കേന്ദ്രങ്ങളിലും പ്രധാനമന്ത്രി കല്യാൺ അന്ത്യോദയ അന്നയോജന ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കില്ല എന്നാണ് അറിയുന്നത്.
അതുകൊണ്ട് പി.എം.ജി.കെ.വൈ ഭക്ഷ്യധാന്യങ്ങളും 15 രൂപയുടെ സ്പെഷൽ അരിയും ആട്ട ലഭിക്കാത്തവർക്ക് അതും ജൂൈലയിലെ റേഷനോടൊപ്പം വിതരണം ചെയ്യാനും ജൂൈലയിലെ റേഷൻ മാസാരംഭത്തിൽ വിതരണം ആരംഭിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.