റോഡ് സുരക്ഷ മറന്ന് അധികൃതർ; ദുരിതമായി നടപ്പാതകൾ
text_fieldsകാക്കനാട്: ഐ.ടി നഗരമായ കാക്കനാടും പരിസര പ്രദേശങ്ങളിലും അധികൃതർ റോഡ് സുരക്ഷക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് ആക്ഷേപം. തിരക്കേറിയ റോഡുകളിൽ നടപ്പാത ഉള്ളതും ഇല്ലാത്തതുമാണ് കാൽനടക്കാരും നാട്ടുകാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.
സീ പോർട്ട് എയർപോർട്ട് റോഡ്, കാക്കനാട് ഇൻഫോപാർക്ക് റോഡ് എന്നിവിടങ്ങളിൽ നടപ്പാത ഇല്ലാതെ യാത്രക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നതെങ്കിൽ എൻ.ജി.ഒ ക്വാർട്ടേഴ്സ്, കാക്കനാട് തുടങ്ങി മേഖലകളിലെ നടപ്പാതകൾ കൈയേറ്റങ്ങൾ മൂലവും കാഴ്ച്ച വൈകല്യങ്ങൾ ഉള്ളവരടക്കമുള്ള യാത്രക്കാർക്ക് ഈരാക്കുടുക്കാകുന്നു. നടപ്പാതയിലെ സ്ലാബുകൾ ഇളകിയും ഇല്ലാതേയും യാത്ര ദുരിതമാകുന്നു. ഇരുട്ട് വീണാൽ നടപ്പാതയിലൂടെ നടന്നാൽ അപകടം പതിയിരിക്കുകയുമാണ്.
അപകട മുന്നറിയിപ്പുകളോ മറ്റോ ഇല്ല. ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ റോഡുകളായ സീ പോർട്ട് എയർപോർട്ട് റോഡ്, കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നടപ്പാത സംവിധാനം ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ റോഡിന്റെ വരങ്ങളോട് ചേർന്നാണ് പോകുന്നത്. നടന്ന് പോകാൻ സ്ഥലമില്ലാത്തതിനാൽ കാൽനടയാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുന്നതും അപകടത്തിലേക്ക് നയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.