ലോക്ഡൗണിനെത്തുടർന്ന് വീട്ടുവാടക കൊടുക്കാൻ കഴിയാതിരുന്ന ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം; വീട്ടുടമയുടെ മൊഴിയെടുത്തു
text_fieldsമട്ടാഞ്ചേരി: ലോക്ഡൗണിനെത്തുടർന്ന് വീട്ടുവാടക കൊടുക്കാൻ കഴിയാത്തതിെല മാനസികസമ്മർദം താങ്ങാനാകാതെ ഓട്ടോറിക്ഷ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ വീട്ടുടമ ശങ്കരൻകുട്ടിയുടെ മൊഴിയെടുത്തു. ആത്മഹത്യ ചെയ്ത അനീഷിെൻറ ബന്ധുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അനീഷും വീട്ടുടമയും തമ്മിെല ഫോൺ വിളികളും വാട്സ്ആപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. ഇവ വിശദമായി പരിശോധിച്ചതിനുശേഷം മറ്റു നടപടികളിലേക്ക് നീങ്ങുമെന്ന് തോപ്പുംപടി പൊലീസ് പറഞ്ഞു.
ആഗസ്റ്റ് 27നാണ് ഫാനിൽ കെട്ടിത്തൂങ്ങി തോപ്പുംപ്പടി വാലുമ്മൽ റോഡിൽ ഉള്ളം പിള്ളിയിൽ വീട്ടിൽ അനീഷ് (36) ആത്മഹത്യ ചെയ്തത്. ലോക്ഡൗണും പിറകെയെത്തിയ കെണ്ടയ്ൻമെൻറ് സോണും മൂലം ഓട്ടോ ഓടിക്കാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് മൂന്നുമാസത്തെ വാടക കുടിശ്ശിക ആവശ്യപ്പെട്ട് വീട്ടുടമ നിരന്തരം സമ്മർദം ചെലുത്തിയതുമൂലമാണ് അനീഷ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ഭാര്യ സൗമ്യ തോപ്പുംപടി പൊലീസിൽ പരാതിയിൽ നൽകിയിരുന്നു.
പ്രതിമാസം 9000 രൂപ വാടകക്കാണ് ഇവര് താമസിച്ചിരുന്നത്. മൂന്നുമാസത്തെ വാടക കുടിശ്ശികയുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന പ്രദേശം കണ്ടെയ്ൻമെൻറ് സോണായതോടെ അനീഷിന് ഓട്ടോക്ക് സവാരി ലഭിക്കാതിരുന്നതിനാൽ വാടക കൃത്യമായി കൊടുക്കാന് കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ വീട്ടുടമ നിരന്തരമായി അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യ പരാതിയിൽ പറയുന്നു.
അനീഷിെൻറ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് വീട്ടുടമ വിളിച്ച കാര്യം ഭാര്യ അറിയുന്നത്. അതുകൊണ്ടുതന്നെ വീട്ടുടമയുടെ സമ്മർദമാണ് അനീഷിെൻറ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൗമ്യ പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.