തളിർ ബ്രാൻഡിൽ പഴങ്ങളും പച്ചക്കറികളുമായി വി.എഫ്.പി.സി.കെ വിപണിയിലേക്ക്
text_fieldsകൊച്ചി: സംസ്ഥാനത്ത് ആദ്യമായി ബ്രാൻഡഡ് പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കളിൽ എത്തിക്കുന്ന ബൃഹദ് പദ്ധതിയുമായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ. കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച സേഫ് ടു ഇൗറ്റ് പഴം, പച്ചക്കറികൾ തളിർ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി.
തളിർ ബ്രാൻഡ് പഴം-പച്ചക്കറികളുടെ വിപണനോദ്ഘാടനവും തളിർ ഗ്രീൻ ഒൗട്ട്ലെറ്റുകളുടെ ഉദ്ഘാടനവും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ചൊവ്വാഴ്ച വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
മിൽമയെക്കൂടാതെ തളിർ ബ്രാൻഡ് പഴം, പച്ചക്കറികൾ പ്രധാന സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൂടെയും ഹോർട്ടികോർപ്, സപ്ലൈകോ എന്നിവയുടെ വിപണന കേന്ദ്രങ്ങളിലൂടെയും ലഭ്യമാക്കും. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി 2020-21 സാമ്പത്തികവർഷം മാർക്കറ്റിങ് നെറ്റ്വർക്ക് ഇൻ കേരള എന്ന 15 കോടിയുടെ പദ്ധതിയിലൂടെയാണ് ഇൗ സംരംഭം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 34 തളിർ ഗ്രീൻ േഷാപ്പുകൾ സംസ്ഥാനത്തുടനീളം ഇൗവർഷംതന്നെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.