കുമ്പളങ്ങിയിൽ ഭരണം തുടങ്ങുംമുേമ്പ ഗ്രൂപ് കളി തുടങ്ങി
text_fieldsപള്ളുരുത്തി: ഭരിച്ചു തുടങ്ങും മുേമ്പ കുമ്പളങ്ങി പഞ്ചായത്തിൽ യു.ഡി.എഫിൽ ചേരിതിരിവ് തുടങ്ങി. ഭരണം നിലനിർത്തിയ കുമ്പളങ്ങിയിൽ ചുമതലയേറ്റെടുക്കുന്ന ദിവസം തന്നെ പഞ്ചായത്ത് അംഗങ്ങൾ പരസ്പരം ചേരി തിരിഞ്ഞത് യു.ഡി.എഫിനെ വെട്ടിലാക്കി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിൽനിന്നും എ വിഭാഗം അംഗങ്ങൾ വിട്ടുനിന്നു.
നേതൃത്വം ഇടപെട്ടെങ്കിലും ഇവരെ അനുനയിപ്പിക്കാൻ സാധിച്ചില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സൂസൻ ജോസഫ്, ജാസ്മിൻ രാജേഷ്, വി.എ. ജോസി, ലില്ലി റാഫേൽ എന്നീ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തി വിട്ടുനിന്നത്.പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സൂസൻ ജോസഫിനെ തഴഞ്ഞതിലും പാർട്ടി തീരുമാനം മുൻകൂട്ടി അറിയിച്ചില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ചേരിതിരിവ് പക്ഷെ വോട്ടിങ്ങിൽ പ്രകടിപ്പിച്ചില്ല. എന്നാൽ, പ്രതിഷേധത്തിെൻറ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചാണ് ഇവർ വോട്ട് ചെയ്യാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.