മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക
text_fieldsകൊച്ചി: മെട്രോ സർവിസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ യാ്ല്ലത്രക്കാർക്കായി മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
യാത്രക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം
സ്‌റ്റേഷന്‍ പ്രവേശനകവാടങ്ങളിലുള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കണം,
സമ്പര്‍ക്കം ഒഴിവാക്കാന്‍ കൊച്ചി വൺ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗപ്പെടുത്തണം, ലഗേജുകള്‍ പരിമിതപ്പെടുത്തണം,
ആരോഗ്യസേതു ആപ് ഇൻസ്റ്റാള്‍ ചെയ്യണം
യാത്രക്കാര്‍ക്ക് ഒന്നിടവിട്ട സീറ്റുകളില്‍ മാത്രം ഇരിക്കുകയും പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ മാത്രം നില്‍ക്കുകയും ചെയ്യണം.
കോവിഡ് സാഹചര്യം പരിഗണിച്ച് സ്വീകരിച്ച നടപടികൾ
എല്ലാ മെട്രോ സ്റ്റേഷനുകളിലും സാനിറ്റൈസേഷനും ശുചീകരണവും നടത്തി.
പ്രധാന സ്റ്റേഷനുകളിൽ സ്ഥാപിച്ച തെർമൽ കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കും.
ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്ഫോമുകൾ, ട്രെയിനിലെ സീറ്റുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിന് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രം നിൽക്കുക.
സർവിസ് തുടങ്ങുന്നതിന് മുമ്പ് ട്രെയിനുകൾ അണുമുക്തമാക്കും.
5. ഓരോ യാത്രക്ക് ശേഷവും ട്രെയിനുകൾ ശുചീകരിക്കും.
സ്റ്റേഷനുകളിലെ കാത്തുകിടപ്പ് സമയം 20ൽ നിന്ന് 25 സെക്കൻഡാക്കി ഉയർത്തി.
കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാർ തമ്മിൽ പരസ്പരം അകലം പാലിക്കുന്നതിന് വേണ്ടിയാണിത്.
ട്രെയിനുകൾക്കുള്ളിൽ 26 ഡിഗ്രി താപനിലയായിരിക്കും പാലിക്കുക
സാമൂഹിക അകലം പാലിക്കുന്നതിന് സ്റ്റേഷനുകളിൽ നേരിട്ടും സി.സി.ടി.വിയിലൂടെയും പരിശോധനകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.