അപകടത്തിൽ തകർന്ന വാഹനം നന്നാക്കാൻ ബൈക്ക് മോഷ്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ
text_fieldsകാക്കനാട്: മോട്ടോർ സൈക്കിൾ മോഷ്ടിച്ച മൂവർ സംഘത്തെ അറസ്റ്റ് ചെയ്തു. കാക്കനാട്ടെ സലൂൺ ജീവനക്കാരെൻറ ബൈക്ക് മോഷ്ടിച്ച കേസിലാണ് പ്രായപൂർത്തിയാകാത്ത പ്രതി ഉൾപ്പടെ മൂന്നുപേരാണ് തൃക്കാക്കര പൊലീസിെൻറ പിടിയിലായത്. തേവക്കൽ ഓലിപ്പറമ്പ് വീട്ടിൽ എബിൻ ഹാഷ്ലി (20), കങ്ങരപ്പടി പുളിക്കയത്ത് വീട്ടിൽ റംഷാദ് (20) എന്നിവരും സുഹൃത്തായ കുട്ടിയുമാണ് വലയിലായത്.
ജൂൺ മൂന്നിനായിരുന്നു സംഭവം. കലക്ടറേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിെൻറ ഇഗ്നീഷ്യൻ സംവിധാനം വേർപ്പെടുത്തിയാണ് വാഹനം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവറായ എബിയടക്കം മൂന്നുപേരും ഒഴിവ് സമയങ്ങളിൽ വർക്ക്ഷോപ്പിൽ പോകാറുണ്ടായിരുന്നുവെന്നും ഇവിടെ നിന്നാണ് ഇഗ്നീഷ്യൻ വേർപെടുത്തി വാഹനം സ്റ്റാർട്ടാക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
നേരത്തെ എബിെൻറ ബൈക്ക് അപകടത്തിൽ തകർന്നിരുന്നു. ഇത് നന്നാക്കുന്നതിന് വേണ്ടി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. വിൽക്കാൻ വൈകിയതോടെ മറ്റൊരു വണ്ടിയുടെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് പ്രതികൾ ബൈക്ക് ഉപയോഗിക്കുകയായിരുന്നു. എബിനെയും റംഷാദിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികൾക്ക് കുട്ടികളെ ഉയോഗിച്ച് മോഷണവും മയക്കുമരുന്ന് കടത്തും നടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തൃക്കാക്കര സി.ഐ ആർ. ഷാബുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ പി.പി. ജസ്റ്റിൻ, എൻ.എ. റഫീഖ്. റോയ് കെ. പുന്നൂസ്, എ.എസ്.ഐ ഗിരീഷ്, സി.പി.ഒമാരായ ജാബിർ, മനോജ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.