ഷോറൂമിൽനിന്ന് ബൈക്കുകൾ കവർന്ന സംഭവം; അന്വേഷണം ഊർജിതമാക്കി
text_fieldsആലുവ: ഷോറൂമിൽനിന്ന് വിലകൂടിയ ബൈക്കുകൾ കവർന്ന കേസിെൻറ അന്വേഷണം പൊലീസ് ഊർജിതമാക്കി. ദേശീയപാതയിൽ മുട്ടത്തെ ഷോറൂമിൽനിന്ന് ബുധനാഴ്ച പുലർച്ചയാണ് വിലകൂടിയ ബൈക്കുകൾ കവർന്നത്. അന്വേഷണത്തിന് ആലുവ ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്.
കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കളമശ്ശേരി പ്രീമിയർ കവലയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നവരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ലോഡ്ജിൽനിന്ന് ഇവരുടെ വിലാസം ലഭിെച്ചങ്കിലും ശരിയാണോയെന്ന് ഉറപ്പാക്കാനായിട്ടില്ല. ഇവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സർവിസ് സെൻററിൽ സൂക്ഷിച്ചിരുന്ന 2.25 ലക്ഷവും 1.25 ലക്ഷവും വിലയുള്ള ബൈക്കുകളാണ് ബുധനാഴ്ച പുലർച്ച കവർന്നത്. ബംഗാളി സ്വദേശി സുരക്ഷ ജീവനക്കാരനെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവർച്ച. സെക്യൂരിറ്റി ജീവനക്കാരനിൽനിന്നും 8000 രൂപയും തട്ടിയെടുത്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരന് കവർച്ചയിൽ പങ്കുണ്ടോയെന്ന് പരിശോധിച്ചിരുന്നു. എന്നാൽ, ഇതുവരെയുള്ള തെളിവുകളനുസരിച്ച് ഇതിനുള്ള സാധ്യത ഉറപ്പിക്കാനായിട്ടില്ല.
മുട്ടം കവലയിലെ പോപ്പുലർ വെഹിക്കിൾസിെൻറ ഉടമസ്ഥതയിലുള്ള കെ.ടി.എം മോട്ടേഴ്സിൽ പുലർച്ച നാലോടെയായിരുന്നു കവർച്ച. രണ്ടു മണിക്കൂറോളം കവർച്ച സംഘം ഷോറൂമിലുണ്ടായിരുന്നു. പ്രധാന ഷോറൂമിന് പിന്നിലുള്ള സർവിസ് സെൻററിൽ നിന്നാണ് ബൈക്കുകൾ കവർന്നത്. പുതിയ ബൈക്കുകൾ സൂക്ഷിച്ചിരിക്കുന്ന പ്രധാന ഷോറൂം തു റക്കുന്നതിനായി പൂട്ടുകൾ തല്ലി പൊളിച്ചെങ്കിലും ഷട്ടർ ഉയർത്താനായില്ല. തുടർന്നാണ് സർവിസ് സെൻററിലെത്തിയത്.
ഇതിനിടെ ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റിയെ വടിവാളും ഇരുമ്പ് ദണ്ഡും കാണിച്ച് ഭീഷണിപ്പെടുത്തി സർവിസ് സെൻറർ തുറപ്പിച്ചു. വാഹനങ്ങളുടെ താക്കോലുകൾ കൈവശപ്പെടുത്തിയശേഷം തൊട്ടടുത്ത മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ആദ്യം ഒരു പഴയ ബൈക്കെടുത്ത് ഇരുവരും സുരക്ഷ ജീവനക്കാരെൻറ അടുത്തെത്തി പണം ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന 6,500 രൂപ നൽകി. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ ബാങ്കിലാണെന്നു പറഞ്ഞു. തുടർന്ന് ഇയാളെ വണ്ടിയിൽ കയറ്റി എ.ടി.എമ്മിലെത്തി 1,400 രൂപ പിൻവലിപ്പിച്ചു. തിരികെ ഷോറൂമിലെത്തി പഴയ ബൈക്ക് ഉപേക്ഷിച്ചശേഷം സർവിസിന് കൊണ്ടുവന്ന പുതിയ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ടു ബൈക്കുകൾ പുറത്തിറക്കി. പിന്നീട് സുരക്ഷ ജീവനക്കാരനെയും കയറ്റി കളമശ്ശേരി ഭാഗത്തെ ലോഡ്ജിന് സമീപമെത്തി അവിടെ ഇറക്കി വിടുകയായിരുന്നു. സുരക്ഷ ജീവനക്കാരൻ തിരികെ ഓടി ഷോറൂമിലെത്തിയശേഷം തന്നെ നിയമിച്ച ഏജൻസിയെ വിളിച്ച് വിവരമറിയിച്ചു. അവരെത്തിയശേഷമാണ് പൊലീസിനെയും ഷോറും അധികൃതരെയും വിളിച്ചറിയിച്ചത്. ഫോറൻസിക് വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.