താമര വിരിയിക്കാൻ ജലയാത്ര
text_fieldsകൊച്ചി: വോട്ടു തേടി എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണെൻറ ജലയാത്ര. തൈക്കൂടം പാലം മുതൽ ചമ്പക്കര പാലം വരെയായിരുന്നു യാത്ര. വെള്ളിയാഴ്ച ഉച്ചയോടെയാണ് യാത്ര ആരംഭിച്ചത്. രാവിലെ മരോട്ടിച്ചുവട് മേഖലയിലെ ഗൃഹ സമ്പർക്കത്തോടെയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് വാഴക്കാല, തോപ്പിൽ കാക്കനാട് -എൻ.ജി.ഒ ക്വാർട്ടേഴ്സ് പ്രദേശം തുടങ്ങിയ സ്ഥലങ്ങളിൽ വോട്ട് തേടി. പര്യടനത്തിനിടെ നിരവധി ഫ്ലാറ്റ് അസോസിയേഷനുകളുമായി കൂടിക്കാഴ്ച നടത്തി.
വൈകീട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന ഉപാധ്യക്ഷൻ പത്മകുമാർ, ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന സെക്രട്ടറി ജ്യോതിഷ്, ജില്ല പ്രസിഡന്‍റ് എ.ബി. ജയപ്രകാശ് തുടങ്ങിയവർ കുടുംബ സംഗമത്തിൽ സംസാരിച്ചു. തുടർന്ന് പാലാരിവട്ടത്ത് ഡോക്ടേഴ്സ് മീറ്റിൽ പങ്കെടുത്തു.
ശനിയാഴ്ച കേന്ദ്ര മന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും മണ്ഡലത്തിൽ പ്രചാരണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.