'ഡ്രൈവിങ് പഠിക്കാൻ' രക്തഅണലി
text_fieldsകാക്കനാട്: ഡ്രൈവിങ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽനിന്ന് പാമ്പിനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കാക്കനാട്ടെ മുനിസിപ്പൽ ഗ്രൗണ്ടിലാണ് ഉഗ്രവിഷമുള്ള രക്ത അണലിയെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ ടെസ്റ്റിനെത്തിയവരും ഉദ്യോഗസ്ഥരും പരക്കം പാഞ്ഞു.
തുടർന്ന് ഉദ്യോഗസ്ഥർ തുതിയൂർ സ്വദേശിയും പലതവണ പാമ്പിനെ പിടിച്ച് പരിചയമുള്ളയാളുമായ ആംബ്രോസിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഇയാൾ പാമ്പിനെ സാഹസികമായി പിടികൂടി കുപ്പിയിലടച്ചു. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കോടനാട് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
ഉച്ചക്ക് രണ്ടരയോടെ അധികൃതരെത്തി പാമ്പിനെ ഏറ്റെടുത്ത് കാട്ടിൽ തുറന്നു വിട്ടു. ദിവസേന നൂറുകണക്കിന് പേരാണ് കാക്കനാട്ടെ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നത്. സമീപത്ത് കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥിതിയാണ്. നേരത്തെയും ഇവിടെ പാമ്പുകളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.