മുനമ്പത്തുനിന്ന് 15 മുതൽ കടലിൽ പോകാം
text_fieldsവൈപ്പിൻ: കോവിഡ് വ്യാപനത്തിൽ അടച്ചുപൂട്ടിയ മുനമ്പം മത്സ്യബന്ധന മേഖലയിൽനിന്ന് ബോട്ടുകൾക്ക് 15 മുതൽ കടലിൽ പോകാൻ അനുമതി. ഏതെങ്കിലും തരത്തിെല കാലാവസ്ഥ മുന്നറിയിപ്പുകൾ ഇല്ലെങ്കിൽ മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. ഇതുപ്രകാരം ഒറ്റ, ഇരട്ട നമ്പറുകളനുസരിച്ച് 14 മുതൽ പാസ് വിതരണം ആരംഭിക്കും.
അടച്ചിട്ട ഹാർബർ 19 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി. ഹാർബർ മാനേജ്‌മെൻറ് ഗവേണിങ് ബോഡി ഓൺലൈനിൽ യോഗം ചേർന്നു.
തീരുമാനം കലക്ടർ അംഗീകരിച്ചതോടെയാണ് അനുമതിയായതെന്ന് ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മാജാ ജോസ് അറിയിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ മുനമ്പം മാതൃക ഹാർബറിൽ ഒരുസമയം 50 ബോട്ടുകൾ മാത്രം അടുപ്പിച്ച് മത്സ്യവിപണനം നടത്തിയിരുന്നത്.
പ്രത്യേക സാഹചര്യത്തിൽ ഇനിമുതൽ 30 എണ്ണമാക്കി ചുരുക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങളിൽ ആരോഗ്യവകുപ്പും പൊലീസും നിഷ്കർഷിക്കുന്ന തരത്തിൽ കർശന നിയന്ത്രണങ്ങളോടെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
മുനമ്പം മത്സ്യബന്ധന ഹാർബറിലെ തരകന് കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ഈ മാസം ഒന്നുമുതൽ മുനമ്പത്തുനിന്ന് മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് വിട്ടിരുന്നില്ല.
തുടർന്ന് നാലുമുതൽ ഹാർബറുകൾ അടക്കുകയും ചെയ്തു. പിന്നീട് വ്യാപനം കൂടിയതോടെ 10ന് സംസ്ഥാനപാതയിലെ പള്ളിപ്പുറം കോൺവെൻറ് പാലം, പള്ളിപ്പുറം-മാല്യങ്കര പാലം, മുനമ്പം ബീച്ച് പാലം, രവീന്ദ്ര പാലം എന്നിവകൂടി അടച്ചതോടെ മുനമ്പം മത്സ്യമേഖലയാകെ സ്തംഭിച്ചു.
അതേസമയം 14ന് പാസുകൾ വിതരണം ചെയ്യുന്ന സാഹചര്യത്തിൽ മത്സ്യമേഖലയിൽ തൊഴിലാളികൾക്ക് മുനമ്പം മേഖലയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന് യന്ത്രവത്കൃത മത്സ്യപ്രവർത്തക സംഘം സെക്രട്ടറി കെ.ബി. രാജീവ്, മത്സ്യമേഖല സംരക്ഷണ സമിതി ചെയർമാൻ പി.പി. ഗിരീഷ് എന്നിവർ ആവശ്യെപ്പട്ടു.
സംസ്ഥാന പാതയും മാല്യങ്കര പാലവും അടച്ചിട്ടിരിക്കുന്നതിനാൽ ഇേപ്പാൾ മുനമ്പേത്തക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്. ഹാർബർ തുറക്കുന്നതിനുമുമ്പ് കോവിഡിെൻറ പേരിൽ അടച്ചുപൂട്ടിയിട്ടുള്ള റോഡുകളും പാലങ്ങളും തുറക്കണമെന്ന് കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കലും ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.