ബി.പി.സി.എല്‍ കേരള സര്‍ക്കാറിന് ലാഭവിഹിതം കൈമാറി
text_fieldsഅമ്പലമുകള്‍: 2021-22 സാമ്പത്തിക വര്‍ഷത്തെ ബി.പി.സി.എല്ലിന്റെ അന്തിമ ലാഭവിഹിതം കേരള സര്‍ക്കാറിന് കൈമാറി. ആകെ 29.86 കോടി രൂപയാണ് ലാഭവിഹിതമായി സര്‍ക്കാറിന് മൂന്ന് തവണയായി കൈമാറിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അജിത്കുമാറില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി.
ബി.പി.സി.എല്‍ കൊച്ചി റിഫൈനറി പബ്ലിക് റിലേഷന്‍സ് ജനറല്‍മാനേജര്‍ ജോര്‍ജ് തോമസ്, എല്‍.പി.ജി സംസ്ഥാന മേധാവി സെന്തില്‍ കുമാര്‍, ടെറിട്ടറി മാനേജര്‍ വിഷ്ണുരാജ്, രജ്ത് ബന്‍സാല്‍, കൊച്ചി റിഫൈനറി അഡ്മിന് മാനേജര്‍ വിനോദ് ടി മാത്യു എന്നിവർ സംബന്ധിച്ചു. കേരള സര്‍ക്കാറിന് ബി.പി.സി.എല്ലില്‍ 1,86,66,666 ഓഹരിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.