ആദിവാസി മേഖലയിലേക്ക് പാലം: നേരിട്ട് അപേക്ഷ നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയിലേക്ക് പാലം നിർമിക്കാൻ അനുമതി തേടുന്ന അപേക്ഷ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നേരിട്ട് നൽകാൻ പൊതുമരാമത്ത് എക്സി. എൻജിനീയറോട് ഹൈകോടതി.
പൊതുമരാമത്ത് മന്ത്രാലയം നേരിട്ടാണ് അനുമതി അപേക്ഷ നൽകേണ്ടതെന്ന് വനം വകുപ്പ് അറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. അപേക്ഷ ഒരുമാസത്തിനകം ഓൺലൈനായി നൽകണം. അപേക്ഷ ലഭിച്ചാൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിഗണിച്ച് നിശ്ചിത സമയത്തിനുള്ളിൽ നിലവിലെ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു. ആദിവാസി മേഖലയായ ആറാം വാർഡിലെ കല്ലേലിമേടുനിന്ന് ബ്ലാവനയിലേക്കാണ് പാലം നിർമിക്കേണ്ടത്.
കല്ലേലിമേട് മേഖലയിലെ നാല് ആദിവാസി ഊരിലെ മൂപ്പന്മാർ അടക്കമുള്ളവരാണ് പാലം നിർമിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 60 ആദിവാസി കുടുംബങ്ങൾ അടക്കം 260 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ഇവിടെ പാലം വേണമെന്ന ആവശ്യം 2014 മുതലുണ്ട്. ഇതിനായി നദിയുടെ ഇരുവശത്തും സ്ഥലം വേണ്ടതുണ്ട്. ഇതിനാണ് വനം വകുപ്പിെൻറ അനുമതി ആവശ്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.