Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസുകൾ വഴിമാറിയോടുന്നു;...

ബസുകൾ വഴിമാറിയോടുന്നു; കീഴ്മാട് സർക്കുലർ റോഡിൽ ഗതാഗതക്കുരുക്ക്

text_fields
bookmark_border
Traffic jam
cancel
camera_alt

ബ​സു​ക​ൾ റൂ​ട്ട് മാ​റി ഓ​ടു​ന്ന​തി​നാ​ൽ കീ​ഴ്മാ​ട് സൊ​സൈ​റ്റി​പ്പ​ടി ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കീ​ഴ്മാ​ട്: സ്വ​കാ​ര്യ​ബ​സു​ക​ൾ വ​ഴി​മാ​റി​യോ​ടു​ന്ന​തി​നാ​ൽ കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ആ​ലു​വ - മൂ​ന്നാ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് വ​ഴി മാ​റി​യോ​ടു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് റൂ​ട്ട് തെ​റ്റി​ക്കു​ന്ന​ത്.

ആ​ലു​വ​ക്ക് പോ​കു​മ്പോ​ൾ ചൂ​ണ്ടി​യി​ലോ കൊ​ച്ചി​ൻ ബാ​ങ്ക് ക​വ​ല​യി​ലോ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശ​ത്തു​നി​ന്ന് കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി തോ​ട്ടു​മു​ഖം ക​വ​ല​യി​ലെ​ത്തി ആ​ലു​വ - പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്​​കൃ​ത റോ​ഡി​ലൂ​ടെ ആ​ലു​വ​യി​ലേ​ക്ക് പോ​കും. സ​ർ​ക്കു​ല​ർ റോ​ഡും അ​നു​ബ​ന്ധ റോ​ഡു​ക​ളും വ​ള​രെ വീ​തി കു​റ​ഞ്ഞ​വ​യാ​ണ്. അ​തി​നാ​ൽ ഒ​ന്നി​ല​ധി​കം വ​ലി​യ ബ​സു​ക​ൾ റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​വു​ക​യാ​ണ്.

കീ​ഴ്മാ​ട് - തോ​ട്ടു​മു​ഖം റോ​ഡി​ൽ എ​സ്.​എ​ൻ ഗി​രി​ക്ക് സ​മീ​പം ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര ത​ട​ഞ്ഞ്​ പൊ​തു​മ​രാ​മ​ത്ത്​ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ത് ക​ണ​ക്കി​ലെ​ടു​ക്കാ​തെ ഈ ​ക​ലു​ങ്കി​ലൂ​ടെ​യാ​ണ് വ​ഴി​മാ​റി​യോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic jamBusesErnakulam NewsKeezhmad circular road
News Summary - Buses detour; Traffic jam on the Keezhmad circular road
Next Story