ഉപെതരെഞ്ഞടുപ്പ്: വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഉത്തരവിെൻറ പകർപ്പ് നൽകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊച്ചി കോർപറേഷൻ ഗാന്ധി നഗറിലെ (63-ാം ഡിവിഷൻ) ഉപെതരഞ്ഞെടുപ്പിന് തയാറാക്കിയ അന്തിമ േവാട്ടർ പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് അത് വ്യക്തമാക്കുന്ന ഉത്തരവിെൻറ പകർപ്പ് ഉടൻ നൽകണമെന്ന് ഹൈകോടതി.
വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകാൻ ഇത് സംബന്ധിച്ച ഉത്തരവ് അനിവാര്യമായതിനാലാണ് ജസ്റ്റിസ് അനു ശിവരാമൻ തെരെഞ്ഞടുപ്പ് രജിസ്ട്രേഷൻ ഓഫിസറുടെ ചുമതലയുള്ള കോർപറേഷൻ സെക്രട്ടറിക്ക് ഈ നിർദേശം നൽകിയത്. അപേക്ഷ നൽകിയിട്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയവരും ഒഴിവാക്കപ്പെട്ടവരുമായ 64 പേർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇത് സംബന്ധിച്ച ഉത്തരവ് തപാലിൽ അയച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചെങ്കിലും ഇതുവരെ കിട്ടിയില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. വോട്ടർ പട്ടിക പുതുക്കുമ്പോൾ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ അപ്പീൽ നൽകാമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, അപ്പീൽ നൽകാൻ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് വേണം. ഉത്തരവ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
പുതുക്കാൻ അവധി ദിവസങ്ങളിലും അവസരം
കൊച്ചി: ഹൈകോടതിയുടെ ഇടപെടലിന് പിന്നാലെ കോർപറേഷൻ 63ാം ഡിവിഷൻ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കലിെൻറ ഭാഗമായി അവധി ദിവസങ്ങളിലും തെരഞ്ഞെടുപ്പ് വിഭാഗം തുറന്ന് കൊച്ചി കോർപറേഷൻ. ഈമാസം 14, 15 തീയതികളിലും തുറക്കുമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.