കേബിൾ കുഴി അപകടക്കെണിയായി; ബൈക്കപകടങ്ങൾ പതിവ്; മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതെ അധികൃതർ
text_fieldsമുപ്പത്തടം - എടയാർ റോഡിൽ കേബിൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയെടുത്ത കുഴിയിൽ ഇരു ചക്രവാഹനം വീണ നിലയിൽ
കടുങ്ങല്ലൂർ: കേബിൾ സ്ഥാപിക്കാനെടുത്ത കുഴി അപകടെക്കണിയായി മാറി. മുപ്പത്തടം - എടയാർ റോഡിൽ കേബിൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബിയെടുത്ത കുഴികളാണ് യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്നുണ്ട്.
കഴിഞ്ഞദിവസം മുപ്പത്തടം ഹോളി ഏഞ്ചൽസ് പള്ളിക്ക് സമീപം ഇരുചക്ര വാഹനയാത്രക്കാരന് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. കുഴികൾക്ക് മുമ്പിൽ ഒരുവിധ അപകട മുന്നറിയിപ്പുകൾ സ്ഥാപിക്കാനും അധികാരികൾ തയാറായിരുന്നില്ല. പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി അധികാരികളുടെ അനാസ്ഥയാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടം പതിവായതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി കുഴി മൂടാനെത്തി. എന്നാൽ, കുഴികൾ മൂടുന്നതിന് സമരക്കാർ രംഗത്തെത്തിയതറിഞ്ഞ് കെ.എസ്.ഇ.ബി അധികാരികൾ ജെ.സി.ബിയുമായി എത്തി കുഴികൾ മൂടി.
അപകടവും പ്രതിഷേധവും ഉണ്ടാകുന്നതുവരെ അധികാരികൾ കുഴികൂടാതെ പരാതികൾ അവഗണിച്ചത് ഗൗരവമായി കാണേണ്ട കുറ്റകൃത്യമാണെന്ന് ഡി.സി.സി അംഗം വി.കെ. ഷാനവാസ് ആരോപിച്ചു. സമരത്തിന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് നാസർ എടയാർ, വെസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ.എസ്. നന്മദാസ്, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബിന്ദു രാജീവ്, കെ.ജെ. ഷാജി, പൗലോസ് കുട്ടി, ഐ.വി. ദാസൻ, ഒ.ബി. സലാം, പി.ബി. അലി, രാഹുൽ എടയാർ, പി.കെ. സുനീർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.