Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോസ്​റ്റൽ ബാലറ്റിൽ...

പോസ്​റ്റൽ ബാലറ്റിൽ തിരിമറി നടന്നതായി സ്ഥാനാർഥിയുടെ പരാതി

text_fields
bookmark_border
postal vote
cancel

കരുമാല്ലൂർ: പഞ്ചായത്തിൽ പോസ്​റ്റൽ ബാലറ്റിൽ തിരിമറി നടന്നതുമായി ബന്ധപ്പെട്ട്​ വരണാധികാരിക്ക് പരാതി നൽകി. ഒന്നാം വാർഡിലെ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് നവംബർ 30ന്​ കോവിഡ് പോസിറ്റിവ് ആയിരുന്നു. ഇത് പഞ്ചായത്ത് ആരോഗ്യവിഭാഗം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പി​െൻറ ദിവസമായ പത്താം തീയതിയിലും ഇതിലെ ഒരാൾക്ക് കോവിഡ് പോസിറ്റിവായിരുന്നു. ആരോഗ്യവകുപ്പ് ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിനു നൽകിയ ക്വാറ​ൻറീൻ ലിസ്​റ്റിൽ ഈ അഞ്ചുപേർക്കും ഒന്നാം വാർഡിലെ തന്നെ മറ്റു രണ്ടുപേർക്കും പോസ്​റ്റൽ ബാലറ്റിനു ശിപാർശ ചെയ്തിരുന്നതായി ആരോഗ്യവിഭാഗം പറയുന്നു.

എന്നാൽ, ഏഴുപേരിൽ ഒരാൾക്ക് മാത്രം വരണാധികാരി പോസ്​റ്റൽ ബാലറ്റ് അയക്കുകയായിരുന്നു. ഇതിനെതിരെ ഒന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അബ്​ദുൽ ജബ്ബാർ വരണാധികാരി മുമ്പാകെ പരാതി നൽകി. എന്നാൽ, ആരോഗ്യവിഭാഗം നൽകിയ ലിസ്​റ്റിൽ ഈ പേരുകൾ ഇല്ലായിരുന്നു എന്ന് വരണാധികാരി അറിയിച്ചതായി പരാതിക്കാരൻ പറയുന്നു. തനിക്കനുകൂലമായ വോട്ടുകൾ തടയുന്നതിനായി നടന്ന ആസൂത്രിത നീക്കത്തി​െൻറ ഭാഗമാണ് ഇതെന്നും നിയമപരമായി ചോദ്യം ചെയ്യുമെന്നും പരാതിക്കാരനായ അബ്​ദുൽ ജബ്ബാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Postal Ballot
News Summary - Candidate complains of tampering with Postal ballot
Next Story