തിരക്കിനിടയിലും പരിശീലനം ഒഴിവാക്കാതെ സ്ഥാനാർഥി
text_fieldsമട്ടാഞ്ചേരി: െതരഞ്ഞെടുപ്പിെൻറ അവസാനഘട്ട തിരക്കിനിടയിലും പരിശീലനം മുടക്കാതെ ഒരുസ്ഥാനാർഥി. ഇക്കുറി പ്രചാരണത്തിന് സമയം കുറവാെണന്ന് സ്ഥാനാർഥികൾ വിലപിക്കുമ്പോഴാണ് മഹാത്മാ ഗാന്ധി സർവകലാശാല മുൻ ഫുട്ബാൾ ടീം ക്യാപ്റ്റൻകൂടിയായ ബെനഡിക്ട് ഫെർണാണ്ടസ് പരസ്യപ്രചാരണത്തിെൻറ അവസാനദിനത്തിലും പരിശീലനം മുടക്കാതിരുന്നത്.
ഫുട്ബാളിലല്ല സൈക്കിളിങ്ങിലാണ് പരിശീലനമെന്നുമാത്രം. സൈക്കിൾ ടീം കൊച്ചിയുടെ നേതൃത്വത്തിൽ ഈ മാസം നടക്കുന്ന 5000 കി.മീ. സൈക്കിൾ റൈഡിൽ പങ്കെടുക്കാനുള്ള പരിശീലനമാണ് നടന്നുവരുന്നത്.
പൊതുജനങ്ങളിൽ ആരോഗ്യപരിപാലന സന്ദേശം ഉയർത്തികൊണ്ട് അഞ്ച് സംസ്ഥാനത്തൂടെ 5000 കി.മീ. പിന്നിടുന്നതാണ് റൈഡ്. െതരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പാണ് ഈ ദീർഘദൂര റൈഡിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. സ്ഥാനാർഥിയായപ്പോഴും തീരുമാനം മാറ്റിയില്ല. റൈഡിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി ദിവസവും ഒരുമണിക്കൂർ പ്രാക്ടീസ്.
തിരക്കിനിടയിൽ രണ്ടുദിവസം മുടങ്ങിയെങ്കിലും പരിശീലനം തുടരുന്നു. ടെൻഷനില്ലാതെ എല്ലാം മുന്നോട്ട് കൊണ്ടുപോകണമെന്ന് ബെനഡിക്ട് പറയുന്നു. ഫോർട്ട്കൊച്ചി വെളിയിലെ ഇടത് സ്ഥാനാർഥിയാണ് മുൻ കൗൺസിലർകൂടിയായ ബെനഡിക്ട്. മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസയുടെ ശിഷ്യൻകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.