Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏലം കുത്തകപ്പാട്ടം:...

ഏലം കുത്തകപ്പാട്ടം: ക്രമക്കേട്​ അന്വേഷിക്കാൻ ഉത്തരവ്

text_fields
bookmark_border
ഏലം കുത്തകപ്പാട്ടം: ക്രമക്കേട്​ അന്വേഷിക്കാൻ ഉത്തരവ്
cancel
camera_alt

Image Credit: Dreamstime

കൊ​ച്ചി: കു​ത്ത​ക​പ്പാ​ട്ടം നി​യ​മ​പ്ര​കാ​ര​മു​ള്ള വ​സ്തു കൈ​മാ​റ്റം ചെ​യ്ത​തി​ലെ ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ച് ഉ​ത്ത​ര​വ്. കോ​ട്ട​യം മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ ചെ​ത്തി​മ​റ്റം ക​ര​യി​ൽ ചൊ​വ്വേ​ലി​ക്കു​ടി​യി​ൽ സി.​ജെ. തോ​മ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. തോ​മ​സി​ന് ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ കു​ത്ത​പ്പാ​ട്ടം ല​ഭി​ച്ച 6.68 ഏ​ക്ക​ർ ഭൂ​മി കു​മ​ളി അ​സി. സെ​റ്റി​ൽ​മെൻറ് ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്. വ​ർ​ഗീ​സ്, അ​സി. കാ​ർ​ഡ​മം സെ​റ്റി​ൽ​മെൻറ് ഓ​ഫി​സ​ർ എം.​കെ. ക​ബീ​ർ എ​ന്നി​വ​ർ കു​ത്ത​ക​പ്പാ​ട്ടം പെ​രു​മാ​റ്റി ന​ൽ​കി എ​ന്നാ​യി​രു​ന്നു പ​രാ​തി.

ഇ​ക്കാ​ര്യ​ത്തി​ൽ ക​ല​ക്ട​ർ 2018 ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ഭൂ​മി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. കൈ​മാ​റ്റം വ​ഴി ഭൂ​മി വാ​ങ്ങു​ന്ന​വ​രെ ഭൂ ​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​ന​ധി​കൃ​ത കൈ​വ​ശ​ക്കാ​രാ​യി പ​രി​ഗ​ണി​ച്ച് ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ കൈ​യേ​റ്റം ന​ട​ത്തി​യാ​ൽ 2009ലെ ​നി​യ​മ​ഭേ​ദ​ഗ​തി പ്ര​കാ​രം 50,000 മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ​യും ന​ൽ​കു​ന്ന​തി​ന് വ്യ​വ​സ്ഥ​യു​ണ്ട്.

2019 സെ​പ്റ്റം​ബ​ർ 19ന് ​ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട്ടം ലം​ഘി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ച്ച പി.​എ​സ്. വ​ർ​ഗീ​സ്, എം.​എ. റ​ഹീം എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ഠി​ന​ശി​ക്ഷ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് എം.​കെ. ക​ബീ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​െൻറ പെ​ൻ​ഷ​നി​ൽ​നി​ന്ന് 1000 രൂ​പ കു​റ​വ് ചെ​യ്തു.1961ലെ ​കാ​ർ​ഡ​മം കു​ത്ത​ക​പ്പാ​ട്ട നി​യ​മ​ത്തി​ലെ 14ാം വ​കു​പ്പ് പ്ര​കാ​രം സ്ഥ​ലം കൈ​മാ​റു​ന്ന​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി വേ​ണം. പാ​ട്ട​ഭൂ​മി പാ​ട്ട​ക്കാ​ര​ൻ മ​റ്റൊ​ൾ​ക്ക് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ അ​ന്യാ​ധീ​ന​പ്പെ​ടാ​തി​രി​ക്കാ​നും നി​കു​തി കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ് ഈ ​വ്യ​വ​സ്ഥ. ഇ​വി​ടെ ക​ല​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​ട​ന്ന കൈ​മാ​റ്റം ച​ട്ട​വി​രു​ദ്ധ​മാ​ണ്.

തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ (എ​ൽ.​എ) ടി.​വി. ര​ഞ്ജി​ത്തി​നെ നി​യ​മി​ച്ചാ​ണ് ഉ​ത്ത​ര​വ്. ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​െൻറ 2021 ഫെ​ബ്രു​വ​രി മൂ​ന്നി​ലെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ കേ​സ് നി​ല​വി​ലു​ള്ള​തി​നാ​ൽ സ​മ​യ​പ​രി​ധി​പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamom
News Summary - Cardamon Monopoly: Order to Investigate Irregularities
Next Story