നാത്തൂന്മാർക്ക് വോട്ടുതേടി ചാണ്ടി ഉമ്മൻ
text_fieldsകൊച്ചി: നാത്തൂന്മാർക്ക് വോട്ടുചോദിച്ച് കോർപറേഷനിൽ യൂത്ത് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മെൻറ പര്യടനം. തൃക്കണാർവട്ടം, കലൂർ നോർത്ത് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർഥികളായ കാജൽ സലീമിനും സ്മൃതി ഹാരിസിനും വേണ്ടിയാണ് ചാണ്ടി ഉമ്മൻ വീടുകളിലും കടകളിലും എത്തിയത്.
കോൺഗ്രസ് പ്രവർത്തകനായ പീടിയേക്കൽ പി.എ. സലീമിെൻറ മകളാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കാജൽ. കാജലിെൻറ സഹോദരൻ നസീബിെൻറ ഭാര്യയാണ് മുസ്ലിം ലീഗ് സ്ഥാനാർഥി സ്മൃതി ഹാരിസ്. കാജലിെൻറ വാർഡായ തൃക്കണാർവട്ടത്തെ പീടിയേക്കൽ വീട്ടിൽനിന്നാണ് ഇരുവരും ഓരോ ദിവസവും പ്രചാരണത്തിന് ഇറങ്ങുന്നത്. മുസ്ലിം ലീഗ് നേതാവായ പി.എം. ഹാരിസിെൻറ മകളാണ് സ്മൃതി. ഹാരിസായിരുന്നു കലൂർ നോർത്തിൽ കഴിഞ്ഞ കാലയളവിലെ കൗൺസിലർ.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കോർപറേഷനിൽ പ്രചാരണത്തിന് എത്തിയ ചാണ്ടി ഉമ്മൻ ഒമ്പതുവാർഡുകളിൽ പ്രചാരണം നടത്തി.കഴിഞ്ഞ അഞ്ചുവർഷം തൃക്കണാർവട്ടം ഡിവിഷനിൽ അനുഭവപ്പെട്ട വികസനമുരടിപ്പിന് ഇക്കുറി കാജലിെൻറ വിജയത്തോടെ മാറ്റംവരുമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദീപക് ജോയി, ജോൺസൺ മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.