സംഗീതം നെഞ്ചേറ്റിയ ബാലകൃഷ്ണന്കൈ ത്താങ്ങായി ചെങ്ങമനാട് സഹകരണ ബാങ്ക്
text_fieldsചെങ്ങമനാട്: സംഗീതം നെഞ്ചേറ്റിയ ബാലകൃഷ്ണന് സൗണ്ട് സിസ്റ്റം നല്കി ചെങ്ങമനാട് സര്‍വിസ് സഹകരണ ബാങ്ക് കൈത്താങ്ങായി. തെങ്ങുകയറ്റ തൊഴിലാളിയായ ചെങ്ങമനാട് പുതുവാശ്ശേരി പുത്തന്ക്കടവ് സ്വദേശി ബാലകൃഷ്ണന് തെങ്ങില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്നും കാലുകള്‍ തളര്‍ന്നും വര്‍ഷങ്ങളായി അവശനായി കഴിയുകയായിരുന്നു. ജന്മസിദ്ധമായി ലഭിച്ച അനുഗ്രഹീത ഗായകൻ കൂടിയായ ബാലകൃഷണന് അപകടത്തിനുശേഷം ഗാനമേള ട്രൂപ്പുകളിലും വിവാഹ പാര്‍ട്ടികളിലും മറ്റും സംഗീതം ആലപിച്ചായിരുന്നു ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്.
പ്രളയങ്ങള്‍ക്ക് ശേഷമത്തെിയ കോവിഡ് മഹാമാരി മൂലം നിയന്ത്രണങ്ങള്‍ വന്നതോടെ ഗാന, പൊതുപരിപാടികളൊന്നും ഇല്ലാതെയായി. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ബാലകൃഷ്ണന് സൗണ്ട് സിസ്റ്റം ഇല്ലാത്തതിനാല്‍ നാട്ടിലെ നാല്ക്കവലകളില് സംഗീത പരിപാടി അവതരിപ്പിക്കാനും സാധിക്കാതെ വന്നു.
അതോടെയാണ് ബാലകൃഷ്ണന് ജീവിതോപാധിയായി ചെങ്ങമനാട് സഹകരണ ബാങ്ക് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം നല്‍കിയത്. ബാങ്ക് പ്രസിഡൻറ് പി.ജെ. അനില്‍ സിസ്റ്റം കൈമാറി. ഭരണസമിതിയംഗം ടി.എച്ച്. കുഞ്ഞു മുഹമ്മദ്, പി.ജെ. അനൂപ്, കെ.കെ. നബീസ, പി.എം. ചന്ദ്രന് എന്നിവരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.