Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി ബീച്ചിൽ...

ചെറായി ബീച്ചിൽ തിരക്കേറി; തീര സംരക്ഷണം നടപ്പായില്ല

text_fields
bookmark_border
Cherai beach was busy
cancel
camera_alt

നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ചെറായി ബീച്ചിൽ ഞായറാഴ്ച അനുഭവപ്പെട്ട തിരക്ക്

ചെറായി: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയതോടെ ചെ​റാ​യി ബീ​ച്ചി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ

കടൽത്തീരത്തെത്തുന്ന വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. എല്ലാ കാലവർഷത്തിലും സംഭവിക്കുന്നത് പോലെ ഇത്തവണയും തീരം കടലെടുത്തു. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേർന്നുളള തീരം പൂർണമായും അപ്രത്യക്ഷമായി. സാധാരണ മഴക്കാലം കഴിയുന്നതോടുകൂടി തീരം പുനഃസ്ഥാപിക്കപ്പെടാറുണ്ട്​. എന്നാൽ ഇത്തവണ കരിങ്കല്ലുകളാണ് ഇവിടെ ഉയർന്നുനിൽക്കുന്നത്.

തീരമില്ലാത്തതിനാൽ കടൽവെള്ളത്തിൽ ഇറങ്ങി നടക്കാനും ഉല്ലസിച്ച് കുളിക്കാനും ഇപ്പോഴാവില്ല. തുടർച്ചയായ കടൽക്ഷോഭത്തെത്തുടർന്നാണ്​ ബീച്ചിലെ നടപ്പാത വരെയുള്ള ഭാഗത്തെ മണൽ ഒലിച്ചുപോയത്. ടെട്രാ​േപാഡുകൾ നിർമിച്ച് തീരസംരക്ഷണം ഉറപ്പാക്കുകയും, ഈ ഭാഗത്ത്​ പുതിയ തീരം രൂപപ്പെടുന്നതിന്​ സാഹചര്യം ഒരുക്കണമെന്നുമാണ് പരിസരവാസികളുടെ ആവശ്യം.

ബീച്ച് റോഡിലെ നടപ്പാതയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെ തുടർന്ന് ടൈലുകൾ ഇളകിയ നിലയിലാണ്. ഇരുവശവും പുൽക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവർക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങൾ നിലവിൽ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്​റ്റ്​ ലൈറ്റുകൾ കടൽ ക്ഷോഭത്തിൽ നശിച്ചു പോയിരുന്നു. വെളിച്ചത്തിന്​ വേണ്ടത്ര സംവിധാനവും ഇപ്പോൾ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവർത്തന രഹിതമായി. ബീച്ച് റോഡി​െൻറ ഇരുവശത്തെയും പുൽക്കൂട്ടമാണ്​ സന്ദർശകരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. ലോക്ഡൗൺ സമയത്തും മറ്റുമായി വാഹനസഞ്ചാരം തീരെ കുറഞ്ഞതിനെത്തുടർന്നാണ്​ വലിയതോതിൽ ചെടിപടർപ്പുകൾ രൂപപ്പെട്ടത്. വഴിവിളക്കുകൾ കത്താത്തത് രാത്രി അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherai beach
News Summary - Cherai beach was busy
Next Story