ഒമ്പത് മാസമായി ഡോക്ടറില്ലാതെ ചെറായി മൃഗാശുപത്രി
text_fieldsചെറായി: പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി മൃഗാശുപത്രിയിലെ ഡോക്ടർ ഇല്ലാതായിട്ട് ഒമ്പതുമാസം പിന്നിടുന്നു. 23 വാർഡുകളുള്ള പള്ളിപ്പുറം പഞ്ചായത്തിൽ 500 ഓളം ക്ഷീരകർഷകരുടേതായി 1500ലേറെ കന്നുകാലികളുണ്ട്. നിരവധി വീടുകളിൽ കോഴി വളർത്തലുമുണ്ട്. ഇവരെല്ലാം ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഡോക്ടറില്ലാതായത്. ഇപ്പോൾ പശുക്കൾക്ക് രോഗം വന്നാൽ ചികിത്സക്ക് മറ്റിടങ്ങളിൽ ചെല്ലേണ്ട അവസ്ഥയാണ്. ഡോക്ടറില്ലാത്തതിനാൽ കിട്ടേണ്ട പല ആനുകൂല്യങ്ങളും കർഷകർക്ക് കിട്ടുന്നില്ല.
മുമ്പുണ്ടായിരുന്ന ഡോക്ടർ സ്ഥലംമാറിപ്പോയതോടെ രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. ഹോസ്പിറ്റൽ പുനർനിർമാണത്തിന് പൊളിച്ചിട്ടിട്ട് നിരവധി നാളുകളായി. ഫണ്ട് പാസായിട്ടും പണികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്. ശ്വാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.