കൊക്കെയ്ൻ കടത്ത്: എൽസാൽവദോർ പൗരനെ വെറുതെവിട്ടതിനെതിരെ അപ്പീൽ
text_fieldsകൊച്ചി: പത്തു കോടിയുടെ കൊക്കെയ്നുമായി പിടിയിലായ എൽസാൽവദോർ പൗരനെ വെറുതെവിട്ടതിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) അപ്പീൽ ഹരജി. 2018 മേയ് 18ന് എൻ.സി.ബി പിടികൂടിയ ഡുരസോല ജോണി അലക്സാണ്ടറെ എറണാകുളം ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി െവറുതെവിട്ടതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
ബ്രസീലിലെ റിയോ ഡി ജനീറോവിൽനിന്ന് ദുൈബ വഴിയാണ് ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ബ്രസീലിലെ പ്രമുഖ സോപ്പ് കമ്പനിയുടെ 12 കവറുകളിലായി ഒളിപ്പിച്ച നിലയിൽ ചെക്ക് ഇൻ ബാഗിൽനിന്നാണ് രണ്ട് കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ തങ്ങിയശേഷം ലഹരി മരുന്നുമായി ഗോവയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
എന്നാൽ, ബാഗിൽനിന്ന് ലഹരിമരുന്നു പിടിച്ചതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷിമൊഴികൾ ദുർബലമാണെന്നും വിലയിരുത്തിയാണ് വെറുതെവിട്ടത്. എൻ.സി.ബി പിടിച്ചെടുത്ത ചെക്ക് ഇൻ ബാഗ് തേൻറതല്ലെന്ന ഡുരസോലയുടെ വാദവും വിചാരണ കോടതി അംഗീകരിച്ചു. വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി വിധിയെന്നാണ് എൻ.സി.ബിയുടെ അപ്പീലിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.