അന്തമാന്‍ യാത്രക്കപ്പൽ നിർമിച്ചുനൽകി കൊച്ചി കപ്പൽശാല
text_fieldsകൊച്ചി: അന്തമാൻ-നികോബാർ ഭരണകൂടത്തിന് 500 യാത്രികരെയും 150 ടൺ കാർഗോയും വഹിക്കുന്ന കപ്പൽ കൊച്ചി കപ്പൽശാല നിർമിച്ചുനൽകി. സിന്ധു എന്ന് പേരിട്ട കപ്പലിെൻറ കൈമാറ്റച്ചടങ്ങും ഒപ്പുവെക്കലും കപ്പൽശാലയിൽ നടന്നു. സർക്കാറിെൻറ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിെൻറ ഭാഗമായി നിർമിക്കുന്ന നാല് കപ്പലിൽ ഒന്നാണിത്.
1400 കോടി ചെലവിട്ടാണ് നിർമിക്കുന്നത്. നാല് കപ്പലിൽ രണ്ടെണ്ണം 500 യാത്രക്കാരെ വഹിക്കാവുന്നതും രണ്ടെണ്ണം 1200 യാത്രികരെ വഹിക്കുന്നതുമായിരിക്കും. നിർമാണം പുരോഗമിക്കുന്ന രണ്ടാമത്തെ കപ്പൽ ഈ വർഷംതന്നെ കൈമാറിയേക്കും. അന്തമാൻ ഭരണകൂടത്തെ പ്രതിനിധാനംചെയ്ത് ഡയറക്ടർ ഓഫ് ഷിപ്പിങ് സർവിസസ് ക്യാപ്റ്റൻ അഷുതോഷ് പാണ്ഡേ, കപ്പൽശാലയുടെ ജനറൽ മാനേജർ എ. ശിവകുമാർ എന്നിവർ സി.എം.ഡി മധു എസ്. നായരുടെ സാന്നിധ്യത്തിൽ രേഖകളിൽ ഒപ്പുവെച്ചു. ഡെൻമാർക്കിലെ ലോകപ്രശസ്തമായ നേവൽ ആർക്കിടെക്ട്സ് ക്നുഡ് ഇ ഹാൻസനുമായി സഹകരിച്ചാണ് രൂപരേഖ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.