കലക്ടറുടെ നിർദേശം നടപ്പായില്ല; ചികിത്സ കിട്ടാതെ അർബുദരോഗികൾ
text_fieldsകൊച്ചി: രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് ബാധിതരെ എറണാകുളം ഗവ. മെഡിക്കൽ കോളജിൽനിന്ന് സമീപത്തെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റി അർബുദ ചികിത്സ ഉൾപ്പെടെ സാധാരണപോലെ ആരംഭിക്കണമെന്ന കലക്ടറുടെ നിർദേശത്തിന് പുല്ലുവില. കോവിഡ് വാർഡിൽനിന്നുള്ള രോഗികളെ സമീപത്തെ അർബുദ വാർഡുകളിലേക്കാണ് ഇപ്പോൾ മാറ്റിയത്. കാൻസർ സെൻറർ നിർമാണം കൂടി അനിശ്ചിതത്വത്തിലായതോടെ മെഡിക്കൽ കോളജിൽ എത്തുന്ന അർബുദരോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്.
ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടറുടെ നിർദേശമനുസരിച്ച് ശനിയാഴ്ച മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ നൽകുന്നതിന് നടപടിയുണ്ടായി. അതിെൻറ ഭാഗമായി വാർഡുകളിലുണ്ടായിരുന്ന കോവിഡ് ബാധിതരെ മുഴുവൻ ഒഴിപ്പിച്ചു. എന്നാൽ, ഇവരെ കിടത്താൻ പകരം കണ്ടെത്തിയ സ്ഥലം കാൻസർ സെൻറർ പ്രവർത്തിച്ചിരുന്ന കെട്ടിടം. ഫെബ്രുവരി ഒന്നിന് ഈ കെട്ടിടത്തിൽനിന്ന് കോവിഡ് ബാധിതരെ മാറ്റി കാൻസർ സെൻററിന് തിരിച്ചുനൽകുമെന്നായിരുന്നു നേരേത്ത നൽകിയിരുന്ന വാഗ്ദാനം.
എന്നാൽ, ഇപ്പോൾ പറയുന്നതാകട്ടെ മാർച്ച് 15ന് മാത്രമേ ഇത് കൈമാറാൻ കഴിയുകയുള്ളൂവെന്നാണ് പ്രിൻസിപ്പൽ കാൻസർ സെൻറർ ഡയറക്ടറെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നാൽപതോളം കോവിഡ് ബാധിതർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇവരെ കിടത്തിച്ചികിത്സിക്കാൻ മെഡിക്കൽ കോളജിലെ ഏതെങ്കിലും ബ്ലോക്ക് മാറ്റിെവച്ചാൽ മതിയെന്നാണ് പൊതുവിലുള്ള അഭിപായം. ഐ.സി.യു വേറെയുണ്ട്. സംസ്ഥാനത്തെ മറ്റെല്ലാ മെഡിക്കൽ കോളജുകളിലും ഇങ്ങനെയാണ് ചെയ്യുന്നത്.
അതേസമയം, മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായി മാറ്റിയതോടെ ബദൽ സംവിധാനമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ജനറൽ ആശുപത്രിയിലെ കാൻസർ സെൻറർ സംവിധാനം ശ്വാസം മുട്ടുകയുമാണ്.
അതിനിടെ നിർമാണത്തിലിരിക്കുന്ന കാൻസർ സെൻറർ പാതിവഴിയിലാക്കി കരാറുകാരൻ മടങ്ങുകയാണ്. ഒരു പ്രവർത്തന മികവുമില്ലാത്ത കമ്പനിക്കാണ് നിർമാണച്ചുമതല നൽകിയതെന്ന പരാതിയെ തുടർന്നാണ് ഇപ്പോൾ ഒഴിവാക്കുന്നതേത്ര.
ഒരുസർക്കാർ പദ്ധതി സ്വകാര്യ കമ്പനികൾക്ക് കരാർ കൊടുക്കുേമ്പാൾ ഏറ്റെടുക്കുന്ന കമ്പനിയുടെ മുൻകാലപ്രവൃത്തി, നേട്ടങ്ങൾ, സാമ്പത്തിക ഭദ്രത, ആധുനിക ഉപകരണങ്ങളുടെയും മനുഷ്യശേഷിയുടെയും ലഭ്യത എന്നിവയെല്ലാം പരിശോധിക്കും. 400 കോടിയുടെ കൊച്ചി കാൻസർ സെൻറർ നിർമാണം കരാർ കൊടുത്ത കമ്പനിയുടെ കാര്യത്തിൽ ഇതൊന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.