വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി
text_fieldsകളമശ്ശേരി: വിദേശത്ത് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും നാലംഗ സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. തൃശൂർ സ്വദേശി മോഡി, തിരുവനന്തപുരം സ്വദേശി സഞ്ജു, പാലക്കാട് സ്വദേശി ഹംസ, പട്ടാമ്പി സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്നിവരടങ്ങിയ സംഘം വിവിധ സമയങ്ങളിലായി 5.80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. മഞ്ഞുമ്മൽ സ്വദേശി ഫസലുദ്ദീൻ ആണ് ഏലൂർ പൊലീസിൽ പരാതി നൽകിയത്.
2020 ജനുവരി, ഫെബ്രുവരി മാസത്തിനിടെയാണ് പരാതിക്കാരനിൽനിന്നും സംഘം പണം വാങ്ങിയെടുത്തത്.
ഡ്രൈവറായ ഫസലുദ്ദീൻ ജോലി അന്വേഷിക്കുന്നതിനിടെ ഫേസ് ബുക്കിൽ കണ്ട ഹലാ ഓവർസിസ് കൺസൾട്ടൻസി വഴിയാണ് മോഡി എന്നയാളുമായി ബന്ധപ്പെടുന്നത്.തുടർന്ന് ആസ്ട്രേലിയയിൽ ഡ്രൈവർ ജോലിയുടെ ഒഴിവുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സർവിസ് ചാർജ്ജജിനത്തിൽ പല പ്രാവശ്യമായി ബാങ്ക് വഴി പണം കൈമാറി. ഇതോടൊപ്പം പാസ്പോർട്ട് അടക്കമുള്ള രേഖകളും കൈമാറി.
പിന്നാലെ ചെന്നൈ എയർപോർട്ടിൽനിന്നും ആസ്ട്രേലിയയിലേക്ക് ടിക്കറ്റും എടുത്ത് നൽകി. തുടർന്ന് യാത്രക്കായി എയർപോർട്ടിൽ എമിഗ്രേഷൻ നടക്കുമ്പോൾ ആണ് ടൂറിസ്റ്റ് ടിക്കറ്റെന്ന് അറിയുന്നത്.വിവരം മോദിയെ അറിയിച്ചപ്പോൾ അടുത്ത ചാൻസിൽ തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.