മത്സ്യത്തൊഴിലാളിയെ സ്റ്റേഷനിൽ വരുത്തി മർദിച്ചതായി പരാതി
text_fieldsപള്ളുരുത്തി: മത്സ്യക്കച്ചവടം സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട പൊലീസ് പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി.
ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ വി.എ. സജീഷ് കുമാറാണ് (31) തന്നെ പള്ളുരുത്തി സി.ഐ മർദിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. വെള്ളിയാഴ്ചയാണ് സംഭവം. കണ്ണങ്ങാട്ട് പാലത്തിന് സമീപം മത്സ്യക്കച്ചവടം നടത്തിവരുകയാണ് പരാതിക്കാരൻ. ഇവിടെതന്നെ കച്ചവടം നടത്തുന്ന ചെല്ലാനം സ്വദേശിയുടെ മീൻ വിൽപന നടത്തുന്ന തട്ട് സജീഷ് കൈക്കലാക്കിയെന്ന പേരിലാണ് പൊലീസ് വിളിച്ചുവരുത്തിയതെന്നും തുടർന്ന് സി.ഐ മർദിക്കുകയായിരുെന്നന്നും പരാതിയിൽ പറയുന്നു.
സജീഷ് കരുവേലിപ്പടി സർക്കാർ മഹാരാജാസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സജീഷിനെ മർദിച്ചിട്ടില്ലെന്നും വിളിച്ചുവരുത്തി വിവരം ചോദിച്ചറിയുകയായിരുെന്നന്നും സി.ഐ സിൽവസ്റ്റർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.