വായ്പ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി
text_fieldsകാക്കനാട്: വായ്പ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായി പരാതി. കോട്ടയം ചിങ്ങവനം സ്വദേശിയായ കണ്ണൻ എന്നയാൾക്കെതിരെയാണ് വ്യാപകമായി പണം തട്ടിയെടുത്തതായി പരാതി ഉയർന്നത്.
കാക്കനാടും പരിസരത്തുമായി ഒമ്പതോളം പേരിൽനിന്ന് പണം തട്ടിയെടുത്തെന്നാരോപിച്ചാണ് ഇൻഫോപാർക്ക് പൊലീസിൽ പരാതിക്കാരെത്തിയത്. മണി സൊലൂഷ്യൻ ഏജൻറ് എന്ന വ്യാജേനെയായിരുന്നു കണ്ണൻ പരാതിക്കാരെ സമീപച്ചത്.
വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം കരം അടച്ച രശീതി, ആധാർ കാർഡ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് ഫോട്ടോകൾ എന്നിവ കമ്പനിയിൽ സമർപ്പിച്ചാൽ അഞ്ച് ലക്ഷം രൂപ വായ്പ നൽകാമെന്നായിരുന്നു അറിയിച്ചത്. തിരിച്ചടവിനുള്ള ആദ്യ തവണയായ 10,000 രൂപ വീതം പിരിച്ചെടുത്തു.
കാക്കനാട്ടെ മൂന്നുപേരിൽനിന്നും ഇരമല്ലൂരിൽ ആറ് പേരിൽനിന്നുമാണ് പണം പിരിച്ചത്. ചൊവ്വാഴ്ച അങ്കമാലിയിലെ ഓഫിസിൽനിന്ന് വായ്പത്തുക മുഴുവൻ നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് കണ്ണെൻറ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച സൂചന ലഭിച്ചത്. പിന്നീട് കാക്കനാട് സൈനികാശ്രമത്തിന് സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും കുഞ്ഞിനെയും കൂട്ടി സ്ഥലം വിട്ടെന്ന് മനസ്സിലായത്. കാക്കനാട് സൈനികാശ്രമം ഗ്രാഡിയ ഫ്ലാറ്റ് എടുക്കാൻ നൽകിയ കോട്ടയം ചിങ്ങവനത്തെ വിലാസത്തിൽ ബന്ധുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവിടെയും തട്ടിപ്പ് നടത്തിയ ശേഷമായിരുന്നു കണ്ണൻ കാക്കനാട്ടേക്ക് വന്നെതന്നാണ് വിവരം. കണ്ണനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാർ െപാലീസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.