തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ തമ്മില്‍ സംഘര്‍ഷം
text_fieldsതൃപ്പുണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് യൂനിയനുകള്‍ തമ്മില്‍ സംഘര്‍ഷം. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയന്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ബി.എം.എസ് തൊഴിലാളികളായ സുനില്‍ (40), ഹരീഷ് (35) എന്നിവരെ പരിക്കുകളോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴില്‍ കരാര്‍ പ്രകാരം സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ ചെയ്യാന്‍ അനുമതിയുള്ളത്. ബി.എം.എസിന് പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ നിര്‍മാണജോലികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകള്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല.
ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിര്‍മാണ ജോലികള്‍ തടസ്സപ്പെടുകയായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഇരുയൂനിയനുകളിലെയും തൊഴിലാളികള്‍ നിര്‍മാണസ്ഥലത്ത് എത്തുകയും ബി.എം.എസ് തൊഴിലാളികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഈ സമയം ബി.എം.എസ് തൊഴിലാളികള്‍ മുദ്രാവാക്യവുമായെത്തി. എന്നാല്‍, ബി.എം.സിനെ നിര്‍മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഇരുയൂനിയനുകളും നിര്‍മാണ സ്ഥലത്തെ ഗേറ്റ് പൂട്ടുകയായിരുന്നു.
ഇതോടെ ബി.എം.എസ്. ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
തൃക്കാക്കര അസി.കമീഷണര്‍ ഓഫിസില്‍ വിളിച്ച ചര്‍ച്ചയില്‍ നിലവില്‍ കരാറുള്ള യൂനിയനുകള്‍ക്ക് ജോലി തുടരാമെന്നും നിയമപരമായി ലേബര്‍ കോടതിയെ സമീപിച്ച് ബി.എം.എസ് യൂനിയന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ചര്‍ച്ചയില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.