എറണാകുളം ജില്ലയിൽ എട്ടുലക്ഷം അംഗങ്ങളെ ചേർക്കാൻ കോൺഗ്രസ്
text_fieldsകൊച്ചി: ജില്ലയിൽനിന്ന് പാർട്ടിയിലേക്ക് എട്ടുലക്ഷം അംഗങ്ങളെ ചേർക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി സമ്പൂർണ നേതൃയോഗത്തിൽ തീരുമാനം.
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയായിരിക്കും അംഗങ്ങളെ ചേർക്കുക. മണ്ഡലം പ്രസിഡൻറുമാർ വരെയുള്ളവരെ ഇതിനായി എൻറോൾ ചെയ്ത് കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇവർക്ക് പരിശീലനവും പൂർത്തിയായി. അംഗത്വ ഫീസും ഓൺലൈൻ പേമെൻറായാകും വാങ്ങുക. നേതാക്കൾക്ക് എവിടെയിരുന്നും എത്ര പേർ അംഗങ്ങളായി ചേർന്നു എന്നറിയാൻ കഴിയുന്ന തരത്തിലാണ് മൊബൈൽ ആപ് രൂപപ്പെടുത്തിയത്.
മാർച്ച് 31നകം അംഗത്വ പ്രചാരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്തു. ഉപവരണാധികാരി അറിവഴകൻ, മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ടി.ജെ. വിനോദ് എം.എൽ.എ, നേതാക്കളായ കെ.പി. ധനപാലൻ, ജയ്സൺ ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അജയ് തറയിൽ, സ്വപ്ന പാട്രോണിസ്, കെ.വി. പോൾ, ടി.എച്ച്. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.